വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച; പരീക്കറിന്റെ സത്യപ്രതിജ്ഞയ്ക്ക് കോടതിയുടെ പച്ചക്കൊടി
ദില്ലി: ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. മനോഹര്‍ പരീക്കറിനെ സര്‍ക്കാര്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതിയാണ് വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചത്. നിയമസഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോട്ടം സ്പീക്കറാക്കി തിരഞ്ഞെടുപ്പ് നടത്താനാണ് കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് ജഗദീഷ് കേഹറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസിന് വേണ്ടി ഗോവ നിയമകക്ഷി നേതാവ് ചന്ദ്രകാന്ത് കാവ് ലേക്കറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച നടപടിയാണ് വിവാദമായിട്ടുള്ളത്. ഗവര്‍ണറുടെ നീക്കം ഭരണഘടനാവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെ നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച വൈകിട്ട് നാല് മണിയ്ക്ക് രാജ്ഭവനില്‍ വച്ച് പരീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് വിവരം. ഹര്‍ജി പരിഗണിച്ച കോടതി കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു.

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളയിക്കാമോ എന്ന് കോടതി ആരാഞ്ഞെങ്കിലും കേവല ഭൂരിപക്ഷത്തിനാവശ്യമായ എംഎല്‍എമാരുടെ പിന്തുണ സത്യവാങ്മൂലമായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബിജെപിയ്ക്ക് വേണ്ടി ഹാജരായ സാല്‍വെ അറിയിച്ചു. ഹോളി പ്രമാണിച്ച് കോടതി അവധിയായിരുന്നുവെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കോടതി ഹര്‍ജിയില്‍ വാദം കേട്ടത്. ബിജെപി എംഎല്‍എമാര്‍ക്ക് പുറമേ മൂന്നംഗങ്ങള്‍ വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എംജിപിയും രണ്ട് സ്വതന്ത്രരും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഏറെ നിര്‍ണായകമായി. ഇതോടെ 21 പേരുടെ പിന്തുണ ബിജെപിയ്ക്ക് അകാശപ്പെടാനും കഴിഞ്ഞു.












Click it and Unblock the Notifications