മിക്ക എടിഎമ്മുകളും പ്രവർത്തനരഹിതം! ജനങ്ങൾ പണത്തിനായി നെട്ടോട്ടമോടുന്നു...
200 രൂപയുടെ പുതിയ നോട്ടുകൾ നിക്ഷേപിക്കുന്നതിനാലാണ് മിക്ക എടിഎമ്മുകളിലും പണമില്ലാത്തതെന്നാണ് അധികൃതർ പറയുന്നത്.
ദില്ലി: രാജ്യത്തെ ഭൂരിഭാഗം എടിഎമ്മുകളും പ്രവർത്തനരഹിതമെന്ന് ആക്ഷേപം. മിക്ക എടിഎം മെഷീനുകളിലും പണമില്ലെന്നാണ് ജനങ്ങളുടെ പരാതി. ഇതിനുപുറമേ ചിലയിടങ്ങളിലെ എടിഎമ്മുകൾ സാങ്കേതിക പ്രശ്നങ്ങൾ കാരണവും പ്രവർത്തിക്കുന്നില്ല.
200 രൂപയുടെ പുതിയ നോട്ടുകൾ നിക്ഷേപിക്കുന്നതിനാലാണ് മിക്ക എടിഎമ്മുകളിലും പണമില്ലാത്തതെന്നാണ് അധികൃതർ പറയുന്നത്. ദിവസങ്ങൾക്കം രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളിൽ 200 രൂപ നോട്ടുകൾ നിക്ഷേപിക്കണമെന്ന് ജനുവരി നാലിന് റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു. ഇതിനാൽ ഭൂരിഭാഗം എടിഎമ്മുകളിലും പുതിയ നോട്ടുകൾ നിറയ്ക്കേണ്ടതിനാൽ അടിയന്തരമായി പണം നിറയ്ക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി എടിഎം കൗണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 2017 മെയ് മാസത്തിനും നവംബറിനുമിടയിൽ രാജ്യത്തെ 1782 എടിഎം കൗണ്ടറുകളാണ് അടച്ചുപൂട്ടിയത്. ഇതിനുപുറമേ റിസർവ് ബാങ്കിൽ നിന്ന് നോട്ടുകൾ വിതരണം ചെയ്യുന്നതിലെ അപാകതയും എടിഎം കൗണ്ടറുകൾ പ്രവർത്തനരഹിതമാകാൻ കാരണാമായിട്ടുണ്ട്.












Click it and Unblock the Notifications