നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഡികെ: ലിംഗായത്ത് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്, വന്‍ മാറ്റം
ബെംഗളൂരു: 2023 ലാണ് കര്‍ണാടകയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും തിരഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
സംഘടനാ തലത്തില്‍ വലിയ അഴിച്ചു പണികള്‍ നടത്തിയ അദ്ദേഹം പാര്‍ട്ടിയിലേക്ക് കൂടുതല്‍ ജനപ്രിയരായ നേതാക്കളെ എത്തിക്കാനുള്ള ശ്രമം തുടരുകയുമാണ്. ഇതില്‍ ഏറ്റവും സുപ്രധനാമായ ഒരു പ്രഖ്യാപനമാണ് ഡികെ ശിവകുമാര്‍ ഇന്ന് നടത്തിയിരിക്കുന്നത്.

ലിംഗായത്ത് സമുദായത്തിലെ നിരവധി എംഎൽഎമാർ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തയ്യാറാണെന്നാണ് കല്‍ബുര്‍ഗിയില്‍ ഡികെ ശിവകുമാർ അവകാശപ്പെട്ടത്. ഇവര്‍ മേഖലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഈശ്വർ ഖന്ദ്രെ, എംബി പാട്ടീല്‍ എന്നിവരുമായി ചർച്ച നടത്തുകയാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ച ഡികെ ശിവകുമാര്‍ വിശദീകരിച്ചു.

എന്നാല്‍ ഇവര്‍ ഏത് പാര്‍ട്ടിയില്‍ നിന്നുള്ളവരാണെന്നാണ് കൃത്യമായി വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം ലിംഗായത്ത് നേതാക്കളും ബിജെപിയില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ ബിജെപിയിൽ നിന്നുള്ള ചില എംഎല്‍എമാരാണ് ന്റെ പാർട്ടിയിൽ ചേരാൻ തയ്യറായിരിക്കുന്നതെന്നതാണ് ഡികെ ശിവകുമാര്‍ പറഞ്ഞതെന്ന് വ്യക്തവുമാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിഎസ് യെദ്യൂരപ്പ രാജിവെക്കാന്‍ പോവുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ഡികെ ശിവകുമാറിന്റെ വാക്കുകള്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവാണ് ബിഎസ് യെദ്യൂരപ്പ. ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുന്നത് സമുദായത്തെ ബിജെപിക്ക് എതിരാക്കുമെന്ന് വിലയിരുത്തലുണ്ട്.

ഒരു കാലത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ ഏറ്റവും ശക്തരായ വോട്ട് ബാങ്കായിരുന്നു ലിംഗായത്ത്. എന്നാല്‍ ഇവര്‍ക്കിടിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ പിന്നീട് ബിജെപിക്ക് കഴിഞ്ഞു. കര്‍ണാടകയിലെ ജനസംഗയില്‍ ലിംഗായത്ത് 14 ശതമാനവും വൊക്കലിഗ 11 ശതമാനവുമാണ് വരുന്നത്.

ലിംഗായത്ത് സമുദായത്തിലെ ജനങ്ങൾ തങ്ങളുടെ മാത്രം സ്വത്താണെന്നാണ് ബിജെപി നേതാക്കൾ കരുതുന്നത്. എന്നാല്‍ കോൺഗ്രസിനും ലിംഗായത്ത് സമുദായത്തില്‍ നിന്നും വലിയ തോതില്‍ ജനകീയരായ നേതാക്കളുണ്ട്. വരും ദിവസങ്ങളില്‍ സമുദായത്തില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിജെപിയോട് ലിംഗായത്തുകള്‍ക്കിടയില്‍ രൂപപ്പെട്ട് വരുന്ന അതൃപ്തി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ലിംഗായത്തുകളെയും വിശ്വാസത്തിലെടുക്കാൻ കോൺഗ്രസ് ശ്രമിക്കുകയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവരെ പാർട്ടിയുടെ പിന്നിൽ അണിനിരത്തുകയും ചെയ്യുമെന്ന് എംബി പാട്ടീലും വ്യക്തമാക്കി.

മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് പകരമായി ലിംഗായത്ത് നേതാവായി താങ്ങളെ അവതരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ആരാണ് നേതാവ് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നായിരുന്നു പാട്ടീലിന്‍റെ പ്രതികരണം. പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന ലിംഗായത്തുകളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ 186 സീറ്റുകൾ നേടാൻ ലിംഗായത്തുകളുടെ പിന്തുണ കോൺഗ്രസിന് ഗുണകരമായിട്ടുണ്ട്. എന്നാൽ അതിനുശേഷം ഞങ്ങള്‍ക്ക് സമുദയത്തില്‍ ചില ഇടര്‍ച്ചകള്‍ സംഭവിച്ചു. എന്നാല്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഞങ്ങൾ ശ്രമിക്കുകയാണെന്നും എംബി പാട്ടീല്‍ പറഞ്ഞു.

'ആർക്കും കോൺഗ്രസിൽ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ കഴിയില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റുകളെങ്കിലും വിജയിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം'-എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചോദ്യത്തിന് എംബി പാട്ടീലിന്‍റെ മറുപടി
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications