
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം, സൈനിക ബസിന് നേരെയുള്ള ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിനെ വിറപ്പിച്ച് വീണ്ടും മാവോവാദി ആക്രമണം. സൈനിക ബസിന് നേരെയാണ് ആക്രമണമുണ്ടായത്. കുഴിബോംബ് ആക്രമണമാണ് നടന്നത്. മുപ്പതോളം ജവാന്മാര്‍ ഈ ബസ്സിലുണ്ടായിരുന്നു. നക്‌സല്‍ വിരുദ്ധ ഓപ്പറേഷന് ശേഷം ജില്ലാ ആസ്ഥാനത്തേക്ക് മടങ്ങുകയായിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച് വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. നാല് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരാള്‍ ഡ്രൈവറാണ്. 14 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്‌സാണ് ഇവരെന്ന് ഐജി ബസ്തര്‍ സുന്ദര്‍ രാജ് പറഞ്ഞു. ദൗദയിലെ കന്‍ഹര്‍ഗാവ്-കഡേനാര്‍ റോഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ വലിയൊരു സംഘം സൈനികര്‍ ഇവിടെയെത്തിയിരുന്നു. വ്യോമസേനയുടെ ഹെലികോപ്ടറിലാണ് പരിക്കേറ്റ ജവാന്മാരെ റായ്പൂരിലേക്ക് മാറ്റിയത്. ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് അഥവാ ഐഇഡി ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.
ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവസ്തി ആക്രമണം നടന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്ന് ആക്രമണങ്ങളാണ് ഉണ്ടായത്. ഒന്നിന് പുറകേ ഒന്നായി ആക്രമണങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ബസ്സിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റുകയും, മറിയുകയുമായിരുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മാവോയിസ്റ്റുകളിലെ ചെറിയൊരു സായുധ സേനാ വിഭാഗമായ എസ്എജിയായിരിക്കും ഈ ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം.
Recommended Video
പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം
ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ അനസ്യൂയ ഉക്കെ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഇത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. അവരുടെ ആശങ്കയില്‍ നിന്നാണ് ഈ ആക്രമണമുണ്ടായിരിക്കുന്നത്. സുരക്ഷാ വിഭാഗങ്ങള്‍ അവരുടെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി വിജയം കാണുന്നതില്‍ മാവോയിസ്റ്റുകള്‍ പ്രതീക്ഷയറ്റവരായെന്നും ബാഗല്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍