കർഷക സംഘടനകളുടെ ഭാരത് ബന്ദിന് മാവോയിസ്റ്റ് പിന്തുണ: പ്രതിഷേധത്തിൽ പങ്കുചേരാൻ ജനങ്ങൾക്ക് ആഹ്വാനം
ദില്ലി: മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തെ പിന്തുണച്ച് നിരോധിത സംഘടന സിപിഐ (മാവോയിസ്റ്റ്). മാർച്ച് 26 ന് കർഫ്യൂ ആചരിക്കണമെന്ന സന്യൂക്ത് കിസാൻ മോർച്ച'യുടെ 'ഭാരത് ബന്ദ്' ആഹ്വാനത്തിനാണ് മാവോയിസ്റ്റുകൾ പിന്തുണ നൽകിയിട്ടുള്ളത്. ബിഹാർ- ഝാർഖണ്ഡ് സ്‌പെഷ്യൽ ഏരിയ കമ്മിറ്റി (എസ്എസി) വക്താവ് ആസാദ് പത്രക്കുറിപ്പിലൂടെയാണ് കർഷക പ്രക്ഷോഭത്തിൽ പങ്കുചേർന്ന് അത് വിജയകരമാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുള്ളത്.മൂന്ന് കറുത്ത നിയമങ്ങളെയും സിപിഐ (മാവോയിസ്റ്റ്) അപലപിക്കുകയും കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേരാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്ത മാവോയിസ്റ്റുകൾ അവ പിൻവലിക്കാൻ നരേന്ദ്ര മോദി സർക്കാരിനെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. മാർച്ച് 26 ന് സന്യൂക്ത് കിസാൻ മോർച്ച വിളിച്ച 'ഭാരത് ബന്ദും' വിജയിപ്പിക്കണമെന്നും"പത്രക്കുറിപ്പിൽ പറയുന്നു.
കാർഷിക നിയമങ്ങൾ ജനവിരുദ്ധമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നും മാവോയിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. കാർഷിക നിയമങ്ങൾക്കെതിരെ മാർച്ച് 26 ന് കർഷക സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് സിപിഐ (മാവോയിസ്റ്റുകൾ) എല്ലാ പിന്തുണയും ഉറപ്പാക്കുന്നുവെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

വൻകിട വ്യവസായികൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുന്നതിനായി മാത്രമാണ് മൂന്ന് കാർഷിക നിയമങ്ങൾ പാർലമെന്റ് പാസാക്കിയിട്ടുള്ളത്. ചെറുകിട, നാമമാത്ര കർഷകരെ കാർഷിക വൃത്തികളിൽ നിന്ന് അകറ്റാനുള്ള ഗൂഢാലോചനയാണിത്. ഈ നിയമങ്ങൾ ചെറുകിട കർഷകരെ ഒരുപിടി വൻകിട വ്യവസായികളുടെ കെണിയിൽ ഉൾപ്പെടുത്താനുള്ള ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ല.
കർഷക പ്രസ്ഥാനത്തിന്റെ നാലുമാസത്തെ അടയാളപ്പെടുത്തുന്നതിനായി മാർച്ച് 26 ന് സന്യൂക്ത് കിസാൻ മോർച്ച 'ഭാരത് ബന്ദിന്' ആഹ്വാനം നൽകി. ബന്ദ് രാജ്യമെമ്പാടും സമാധാനപരമായി ആചരിക്കും, റോഡ്, റെയിൽ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഗതാഗത സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംഘടന കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ ഒരു മഹാപഞ്ചായത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാജസ്ഥാനിൽ നിന്നുള്ള അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) നേതാവ് അമർ റാം, ഭദ്ര ബൽവാൻ പൂനിയയിൽ നിന്നുള്ള സിപിഐ (എം) എംഎൽഎ, ഭീം ആർമിയുടെ ചന്ദ്ര ശേഖർ ആസാദ്, സ്വരാജ് അഭിയാന്റെ യോഗേന്ദ്ര യാദവ്, താര സിംഗ് സിദ്ധു എന്നിവരാണ് ടിക്കായത്തിനൊപ്പം മഹാപഞ്ചായത്തിൽ പങ്കെടുത്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications