കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ റാലിക്ക് മുമ്പായി ബിഹാറില്‍ സ്‌ഫോടനങ്ങള്‍

Google Oneindia Malayalam News

ഗയ: ബി ജെ പിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുമ്പായി ബിഹാറില്‍ രണ്ടിടത്ത് സ്‌ഫോടനങ്ങള്‍. മാവോയിസ്റ്റുകളാണ് സ്‌ഫോടനം നടത്തിയത്. ശക്തിയേറിയ ബോംബുകള്‍ ഉപയോഗിച്ച് രണ്ട് മൊബൈല്‍ ടവറുകള്‍ തകര്‍ക്കുകയായിരുന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

നരേന്ദ്ര മോദി രണ്ട് തിരഞ്ഞെടുപ്പ് റാലികളെയാണ് വ്യാഴാഴ്ച സംസ്ഥാനത്ത് അഭിസംബോധന ചെയ്യുന്നത്. മാവോയിസ്റ്റ് അധിനിവേശ പ്രദേശമായ സസാരത്തിലും ഗയയിലുമാണ് മോദിയുടെ റാലികള്‍ നടക്കുക. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കൊപ്പമാണ് ബി ജെ പി ബിഹാറില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

narendramodi

മഞ്ജൗളി, ദുമാരിയ ബസാര്‍ എന്നിവിടങ്ങളിലായാണ് രണ്ട് ശക്തിയേറിയ സ്‌ഫോടനങ്ങള്‍ നടന്നത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. നൂറ് കണക്കിന് മാവോയിസ്റ്റുകള്‍ സ്ഥലത്ത് തടിച്ചുകൂടി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് നിഷാന്ത് തിവാരി പറഞ്ഞു.

തുടര്‍ന്ന് രണ്ട് ശക്തിയേറിയ ബോംബുകള്‍ ഉപയോഗിച്ച് മൊബൈല്‍ ടവറുകള്‍ തകര്‍ത്തു. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവറുകളാണ് തകര്‍ത്തത്. ഛാത്രയില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഡി ജി പി അഭയാനന്ദ് പറഞ്ഞു. മോദിയെ വധിക്കാനായി പാകിസ്താനില്‍ നിന്നും എത്തിയ ഗോരാഖ്പൂരില്‍ നിന്നും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

English summary
Maoists blow up mobile towers ahead of Nardnra Modi rally in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X