ഗൗരി ലങ്കേഷ് വധം: പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍, കൊലയ്ക്ക് പിന്നില്‍ സംഘപരിവാര്‍!
ഗൗരി കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നാലെയാണ് വധത്തിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പ്രഖ്യാപനം
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍. കന്നഡ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ അപലപിച്ച് രംഗത്തെത്തിയ സിപിഐ മാവോയിസ്റ്റാണ് കൊലയാളികള്‍ക്കെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. സിപിഐ മാവോയിസ്റ്റ് മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി വക്താവ് അഭയ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ജനങ്ങളോട് പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങാന്‍ ആവശ്യപ്പെടുന്നത്.
ഗൗരി കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നാലെയാണ് വധത്തിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി രംഗത്തെത്തുന്നത്. സംഘപരിവാര്‍ ഗൗരി ലങ്കേഷിനെ വധിച്ചത് ജനങ്ങള്‍ക്കായി ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണെന്നും സിപിഐ മാവോയിസ്റ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു.

പരിഭാഷയില്‍ തുടങ്ങി
മാധ്യമപ്രവര്‍ത്തകനായ റാണ അയ്യൂബിന്‍റെ ഗുജറാത്തി ഫയല്‍സ് എന്ന കൃതി പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ചതു മുതല്‍ തന്നെ ഹിന്ദുത്വ ശക്തികള്‍ ഗൗരിയ്ക്കെതിരെ തിരിഞ്ഞിരുന്നുവെന്ന് പ്രസ്താവനയില്‍ സിപിഐ മാവോയിസ്റ്റ് വ്യക്തമാക്കുന്നു.

പരിഭാഷയില്‍ തുടങ്ങി
മാധ്യമപ്രവര്‍ത്തകനായ റാണ അയ്യൂബിന്‍റെ ഗുജറാത്തി ഫയല്‍സ് എന്ന കൃതി പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ചതു മുതല്‍ തന്നെ ഹിന്ദുത്വ ശക്തികള്‍ ഗൗരിയ്ക്കെതിരെ തിരിഞ്ഞിരുന്നുവെന്ന് പ്രസ്താവനയില്‍ സിപിഐ മാവോയിസ്റ്റ് വ്യക്തമാക്കുന്നു.

മോദിയുടെ മൗനം!
ഗൗരി ലങ്കേഷിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് ബിജെപിയ്ക്കെതിരെ 2002ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ അമിത് ഷായ്ക്കും നരേന്ദ്രമോദിയ്ക്കുമുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ് റാണ അയ്യൂബിന്‍റെ ഗുജറാത്തി ഫയല്‍സ് എന്ന പുസ്തകം ഗൗരി കന്നഡയിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ് ഹിന്ദുത്വ ശക്തികള്‍ ഇവര്‍ക്കെതിരെ തിരിയാനുള്ള ഒരു കാരണമെന്നും ഇതേ കാരണം കൊണ്ട് തന്നെയാണ് ഗൗരി കൊലചെയ്യപ്പെട്ടിട്ടും മോദി മൗനം പാലിക്കുന്നതെന്നും മാവോയിസ്റ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ സംരക്ഷിക്കുന്നു
ഗൗരി ലങ്കേഷിന്‍റെ കൊലയാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഐ മാവോയിസ്റ്റ് പ്രസ്താവനയില്‍ ബിജെപി നേതാവിന്‍റെ പ്രസ്താവനയെയും കുറ്റപ്പെടുത്തുണ്ട്. ആര്‍എസ്എസ്സുകാരുടെ മരണം ആഘോഷിച്ചില്ലായിരുന്നുവെങ്കില്‍ അവരിപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന ബിജെപി നേതാവ് ഡിഎന്‍ യുവരാജിന്‍റെ പ്രസ്താവന കൊലയ്ക്ക് പിന്നില്‍ ഫാസിസ്റ്റ് ഹിന്ദുത്വ ശക്തികള്‍ ആണെന്നതിന്‍റെ തെളിവാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

പ്രഹസനം മാത്രം
vbഗൗരി ലങ്കേഷ് വധത്തില്‍ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും കേസിന് എന്തുസംഭവിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഇടത് ചിന്തകനായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, എംഎം കല്‍ബുര്‍ഗി എന്നിവരുടെ കേസുകള്‍ക്ക് സംഭവിച്ചത് മാത്രമാണ് ഇവിടെയും സംഭവിക്കാനിരിക്കുന്നതെന്നും മാവോയിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

നക്സലുകളില്‍ നിന്ന് എതിര്‍പ്പ്
കര്‍ണ്ണാടക സര്‍ക്കാരുമായി ചേര്‍ന്ന് നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഗൗരി ലങ്കേഷിനെതിരെ നക്സലുകളില്‍ക്കിടയില്‍ നിന്നുതന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. കന്യാകുമാരി ഉള്‍പ്പെടെ രണ്ട് പേരെ കീഴടങ്ങാന്‍ ഗൗരി പ്രേരിപ്പിച്ചതും വിയോജിപ്പിന് ഇടയാക്കിയിരുന്നു. ഇതെല്ലാം കൊണ്ട് നക്സലുകള്‍ ഗൗരിയ്ക്കെതിരെ തിരിയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല

ലഘുലേഖകള്‍
നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനെതിരെ നക്സലുകള്‍ ലംഘുലേഖകള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് വ്യക്തമാക്കുന്നു. നീക്കത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ലഘുലേഖ പുറത്തിറക്കിയത്. എന്നാല്‍ തനിക്ക് ഭീഷണിയുണ്ടെന്ന കാര്യം അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നില്ല.

സ്വത്തുതര്‍ക്കമില്ല, ബിജെപിയ്ക്കൊപ്പവുമില്ല
ബിജെപിയില്‍ ചേരാനോ ചേര്‍ന്ന് പ്രവര്‍ത്തിക്കാനോ നീക്കമില്ലെന്ന് വ്യക്തമാക്കിയ ഇന്ദ്രജിത് ലങ്കേഷ് താന്‍ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരി ലങ്കേഷിന് സ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന വാദവും ഇന്ദ്രജിത് തള്ളിക്കളഞ്ഞു.

ആശയപരമായ വിയോജിപ്പ്
താനും ഗൗരിയും തമ്മില്‍ ആശയപരമായ വിയോജിപ്പ് മാത്രമാണുണ്ടായിരുന്നതെന്നും അത് വ്യക്തിബന്ധങ്ങളെ ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവ് ലങ്കേഷ് ആരംഭിച്ച ലങ്കേഷ് പത്രികയില്‍ നക്സലിസവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വ്യാപകമായി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളോടെയാണ് ലങ്കേഷ് പത്രിക എന്ന പേരില്‍ 2005ല്‍ പുതിയ ടാബ്ലോയ്ഡ് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്.

പകപോക്കല്‍ മാത്രം
നക്സലൈറ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗൗരിയുടെ ഇടപെടലും കീഴടങ്ങാന്‍ പ്രേരിപ്പിച്ചതും നല്ലൊരു വിഭാഗം നക്സലൈറ്റുകള്‍ക്ക് എതിര്‍പ്പിന് വഴിവെച്ചിരുന്നു ഇതിനുള്ള പ്രതികാരം ഇത്തരത്തില്‍ തീര്‍ത്തതാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വലിയ തത്വശാസ്ത്രങ്ങളൊന്നുമില്ലാത്ത പ്രാദേശിക മാഫിയാ-രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന ഗൗരി ലങ്കേഷ് പത്രികയുടെ ഇടപെടലും കണക്കുതീര്‍ക്കലിന് ഇടയാക്കിയെന്ന് സംശയിക്കാം.












Click it and Unblock the Notifications