Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ വിവാഹപ്രായം 21: ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു, സഭയില്‍ പ്രതിപക്ഷ ബഹളം

ദില്ലി: രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുളള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോകുന്നത്. സഭയിലെ എംപിമാര്‍ക്ക് ബില്ല് വിതരണം ചെയ്തു.

india

സ്ത്രീകളുടെ വിവാഹ പ്രായം 21ലേക്ക് ഉയര്‍ത്തുന്നതാവും നിയമം. എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന് ബില്‍. അതേസമയം, ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ബില്‍ വലിച്ചുകീറിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യ മുഴുവന്‍ ഒരു വിവാഹ നിയമമെന്ന് ബില്‍ അവതരിപ്പിച്ച സ്മൃതി ഇറാനി പറഞ്ഞു. എല്ലാവ്യക്തിനിയമങ്ങള്‍ക്കും മേലേയാകും വിവാഹനിയമം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബില്ലിന്റെ കരട് ഒരു മണിക്കൂറുകള്‍ക്ക് മുമ്പാണ് എംപിമാര്‍ക്ക് നല്‍കിയത്. ബില്‍ ഉച്ചയ്ക്ക് ശേഷം ലോക്‌സഭയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ഇടി മുഹമ്മജദ് ബഷീര്‍ എംപി നേരത്തെ സൂചന നല്‍കിയിരുന്നു. ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ബില്ല് കീറിക്കൊണ്ടാണ് ലോക്‌സഭയില്‍ പ്രതിപക്ഷ എംപിമാര്‍ കീറിയെറിഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. പിന്നാലെ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനം എന്ന ആരോപണം ഉയര്‍ന്നതോടെ ബില്‍ അടുത്ത സമ്മേളന കാലയളവിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

Recommended Video

cmsvideo
    ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് മഹിളാ സംഘടന | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+