കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മല സീതാരാമനെ പൊളിച്ചടുക്കി മാരുതി സുസുകി; മന്ത്രിയുടെ വാദം തള്ളി, ഒലയും ഊബറുമല്ല

Google Oneindia Malayalam News

മുംബൈ: വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ തള്ളി മാരുതി സുസുകി. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി മന്ത്രിയുടെ വാദം തള്ളിയത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാണ്.

പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളായ ഒലയും ഊബറും കൂടുതലായി ആശ്രയിക്കുന്നതാണ് വാഹന വിപണി തകരാന്‍ ഇടയായത് എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് മാരുതി സുസുകി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

യോജിക്കാനാകില്ല

യോജിക്കാനാകില്ല

കാറുകള്‍ സ്വന്തമായി വാങ്ങുന്നതിന് പകരം ഓണ്‍ലൈന്‍ ടാക്‌സികളെ പുതിയ തലമുറ ആശ്രയിക്കുന്നതാണ് ഓട്ടോ മൊബൈല്‍ മേഖല നേരിടുന്ന പ്രധാന തടസമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനോട് യോജിക്കാനാകില്ലെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. വിശദമായ പഠനം ആവശ്യമാണ്. എന്നാല്‍ മാത്രമേ കാരണം കണ്ടെത്താന്‍ സാധിക്കൂവെന്ന് ശ്രീവാസ്തവ പറഞ്ഞു.

ഏഴ് വര്‍ഷമേ ആകുന്നുള്ളൂ

ഏഴ് വര്‍ഷമേ ആകുന്നുള്ളൂ

ഒലയും ഊബറും വന്നിട്ട് ഏഴ് വര്‍ഷമേ ആകുന്നുള്ളൂ. വാഹന വിപണിയിലെ ഏറ്റവും സുവര്‍ണകാലവും ഇതുതന്നെയാണ്. തകര്‍ച്ച തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആകുന്നുള്ളൂ. അതുകൊണ്ട് ഓണ്‍ലൈന്‍ ടാക്‌സികളെ പൂര്‍ണമായി കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ശ്രീവാസ്തവ പറഞ്ഞു.

അമേരിക്കയില്‍ പ്രശ്‌നമില്ലല്ലോ

അമേരിക്കയില്‍ പ്രശ്‌നമില്ലല്ലോ

ഊബര്‍ അമേരിക്കയില്‍ സജീവമാണ്. പക്ഷേ, അവിടെ വാഹന വിപണിയില്‍ ഇടിവുണ്ടായിട്ടില്ല. ഒലയും ഊബറും ഓഫീസ് യാത്രകള്‍ക്ക് മാത്രമാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ അവധി ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കാറുകള്‍ സ്വന്തമായി വാങ്ങുന്നതാണ് ഇതുവരെയുള്ള പ്രവണത. എല്ലാം മാറിയിരിക്കുകയാണിപ്പോള്‍. വില്‍പ്പന തീരെ കുറഞ്ഞു. ഇതിന്റെ കാരണം വിശദമായ പഠനത്തിലൂടെ കണ്ടെത്തണമെന്നും ശ്രീവാസ്തവ പറയുന്നു.

വില്‍പ്പനയുടെ കണക്ക്

വില്‍പ്പനയുടെ കണക്ക്

മന്ത്രിയുടെ വാദം പൂര്‍ണമായും തെറ്റാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് വാഹനങ്ങള്‍ വില്‍ക്കുന്ന അളവില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇത്തരം കമ്പനികള്‍ക്ക് മാരുതി വില്‍ക്കുന്നത് തോത് 5-6 ശതമാനമാണ്. ഇപ്പോഴും അങ്ങനെ തന്നെ.

കാരണം ഇതായിരിക്കാം

കാരണം ഇതായിരിക്കാം

പണലഭ്യതയുടെ കുറവും വിലക്കയറ്റവും ഉയര്‍ന്ന നികുതിയുമായിരിക്കാം ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവരില്‍ 46 ശതമാനവും ആദ്യമായി ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കാറ് സ്വന്തമായി വാങ്ങാതെ ഓണ്‍ലൈന്‍ സര്‍വീസുകളെ ആശ്രയിക്കുന്നതാണ് വിപണിക്ക് തിരിച്ചടിയായതെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം.

ഡികെ ശിവകുമാറിന്റെ മകള്‍ അന്വേഷണസംഘത്തിന് മുമ്പില്‍; അറസ്റ്റ് ചെയ്യാന്‍ സാധ്യത

ജാര്‍ഖണ്ഡ് പിടിക്കാന്‍ കോണ്‍ഗ്രസ്; ഇടതുപക്ഷത്തെ കൂടെ ചേര്‍ക്കും, അന്തിമനീക്കം ഇങ്ങനെ

English summary
Maruti Suzuki Contradicts Sitharaman, Says Ola, Uber Not Big Factor for Current Slowdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X