കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിമിഷനേരം കൊണ്ട് എല്ലാം കത്തിച്ചാമ്പലായി; ജമ്മു കശ്മീരിലെ പള്ളിയില്‍ വന്‍ തീപിടുത്തം

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദ്രാസിലെ ജാമിയ മസ്ജിദില്‍ വന്‍ തീപിടിത്തം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തീ അണച്ചെങ്കിലും ജാമിയ മസ്ജിദില്‍ വന്‍ നാശനഷ്ടമുണ്ടായി എന്ന് അധികൃതര്‍ അറിയിച്ചു.

സൈന്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടെ സംയുക്ത പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.കാര്‍ഗിലിലെ ദ്രാസ് ഏരിയയിലെ ജാമിയ മസ്ജിദ് തീപിടിത്തത്തില്‍ പൂര്‍ണമായും തകര്‍ന്നു.

dc

ദ്രാസിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദുകളില്‍ ആണ് തീപിടുത്തമുണ്ടായത്. അപകടസാധ്യത ഏറെയുള്ള പ്രദേശമാണിത് എന്നും എന്നാല്‍ അടുത്തൊന്നും ഒരു ഫയര്‍സര്‍വീസ് ഇല്ല എന്നും മസ്ജിദിലെ അധികൃതര്‍ പറഞ്ഞു.

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് ലഡാക്കിലെ കാര്‍ഗിലിലെ ദ്രാസ് മേഖലയിലുള്ള ജാമിയ മസ്ജിദില്‍ വന്‍ തീപിടിത്തമുണ്ടായത്.

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോവരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

ഖദീം ഹന്‍ഫിയ ജാമിയ മസ്ജിദ് ഷെരീഫില്‍ തീ പടര്‍ന്ന് മുഴുവന്‍ കെട്ടിടത്തിലേക്കും തീ പടരുകയായിരുന്നു. മസ്ജിദ് പൂര്‍ണ്ണമായും കത്തിനശിച്ചു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.ആര്‍ക്കും ജീവഹാനിയോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

'പരാതിക്കാരന്‍ പറ്റിച്ചത് എന്നെ..'; സണ്ണി ലിയോണിക്കെതിരായ കേസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി'പരാതിക്കാരന്‍ പറ്റിച്ചത് എന്നെ..'; സണ്ണി ലിയോണിക്കെതിരായ കേസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

തീ അണയ്ക്കാന്‍ കാര്‍ഗിലില്‍ നിന്നാണ് ഫയര്‍ സര്‍വീസ് എത്തിയത് എന്നും ദ്രാസില്‍ ഒരു ഫയര്‍ സ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കില്‍, നഷ്ടം ഒഴിവാക്കാമായിരുന്നു എന്നും പ്രദേശവാസിയായ ഗുലാം ഹസ്സന്‍ പറഞ്ഞു.

English summary
Massive fire breaks out at Jamia Masjid in Drass, Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X