കൊൽക്കത്തയിൽ ഹോട്ടലിൽ വൻ തീപിടുത്തം; 14 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. മധ്യ കൊൽക്കത്തയിലെ ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഒരു ഹോട്ടലിലാണ് തീ ആളിപ്പടർന്നത്. റിതുരാജ് ഹോട്ടലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. തീ നിയന്ത്രണ വിധേയമാക്കിയതായി കൊൽക്കത്ത പോലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുവരെ പതിനാല് മരണങ്ങളാണ് അപകടത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ എണ്ണം എത്രയെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇവിടെ നിന്നും നിരവധി പേരെ അഗ്നിശമനാ സേന ഉൾപ്പെടെ രക്ഷപ്പെടുത്തിയിരുന്നു. " ഇതുവരെ 14 മൃതദേഹങ്ങൾ കണ്ടെടുത്തു, നിരവധി പേരെ രക്ഷപ്പെടുത്തി. അന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്" കൊൽക്കത്ത കമ്മീഷണർ അറിയിച്ചു.

തീ നിയന്ത്രണവിധേയമാണെങ്കിലും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും കമ്മീഷണർ അറിയിച്ചു. 'തീ നിയന്ത്രണവിധേയമാണ്, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്' കമ്മീഷണർ വ്യക്തമാക്കി.തീപിടുത്തത്തിലേക് നയിച്ച കാരണങ്ങൾ ഇപ്പോഴും അവ്യക്തമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇത് കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
നേരത്തെ, കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റുമായ സുകാന്ത മജുംദാർ, ദുരിതബാധിതരെ ഉടൻ രക്ഷപ്പെടുത്തണമെന്ന് സംസ്ഥാന ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു, ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ തടയാൻ അഗ്നി സുരക്ഷാ നടപടികൾ കർശനമാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'സംസ്ഥാന ഭരണകൂടം ദുരിതബാധിതരെ ഉടനടി രക്ഷപ്പെടുത്താനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ വൈദ്യസഹായവും മാനുഷിക സഹായവും നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കൂടാതെ, ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ തടയുന്നതിന് അഗ്നി സുരക്ഷാ നടപടികൾ സമഗ്രമായി അവലോകനം ചെയ്യാനും കർശനമായി നിരീക്ഷിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു' അദ്ദേഹം എക്‌സ് പോസ്‌റ്റിൽ കുറിച്ചു.
സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് പശ്ചിമ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് ശുഭാങ്കർ സർക്കാരും കൊൽക്കത്ത കോർപ്പറേഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇവിടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് ശുഭാങ്കർ സർക്കാർ ഉന്നയിക്കുന്ന പ്രധാന വിമർശനങ്ങളിലൊന്ന്.
'ഇതൊരു ദാരുണമായ സംഭവമാണ്. തീപിടുത്തമുണ്ടായി... നിരവധി പേർ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സുരക്ഷയോ മറ്റ് സംവിധാനങ്ങളോ ഒന്നും ഇല്ലായിരുന്നു... കോർപ്പറേഷൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല," ശുഭാങ്കർ സർക്കാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications