മായാവതിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം; ദയാശങ്കറിന്റെ ഹര്‍ജി കോടതി തള്ളി
ഹാജിപൂര്‍: മായാവതിക്കെതിരെ കേസെടുക്കാന്‍ ബീഹാറിലെ വൈശാലി കോടതി നിര്‍ദേശം നല്‍കി. സംഘര്‍ഷമുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചു എന്ന പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മായാവതിക്ക് പുറമെ മറ്റ് മൂന്ന് നേതാക്കള്‍ക്കുമെതിരെ കേസെടുക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി നസിമുദ്ദീന്‍ സിദ്ദിഖി, ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് രാം അചല്‍ രാജ്ഭര്‍, സംസ്ഥാന സെക്രട്ടറി മെല ലാല്‍ എന്നിവര്‍ക്കെതിരെയുമാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ബിഎസ്പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹാജിപൂര്‍ സ്വദേശിയായ അജിത് സിങ്ങാണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ആഴ്ച ബിഎസ്പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ സമൂഹത്തില്‍ വിദ്വേഷം പരത്തുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ദയാശങ്കറിന്റെ അമ്മയെയും ഭാര്യയെയും മക്കളെയും നോട്ടമിടണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രസംഗത്തിലൂടെ നിര്‍ദേശം നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് അജിത് സിങ് കോടതിയെ സമീപിച്ചത്. ഈ മാസം 21നായിരുന്നു മായാവതിയുടെ വിവാദ പ്രസംഗം.
അതേസമയം ദയശങ്കറിന്റെ അറസ്റ്റ് സംബന്ധിച്ച് ഒരാഴ്ചക്കകം മറുപടി നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദയാശങ്കര്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അംഗീകരിച്ചില്ല. മായാവതി അഭിസാരികയെപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ദയാശങ്കറിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അറസ്റ്റ് നടപടി നേരിടുന്നത്.












Click it and Unblock the Notifications