കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം പിടിക്കണം!! പുതിയ മുദ്രാവാക്യവുമായി മായാവതി, അവകാശ പോരാട്ടത്തില്‍ ക്ഷീണിച്ചു

Google Oneindia Malayalam News

ലഖ്‌നൗ: ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) പ്രവര്‍ത്തകര്‍ക്ക് പുതിയ മുദ്രാവാക്യം നല്‍കി പാര്‍ട്ടി അധ്യക്ഷ മായാവതി. ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സമൂഹം ക്ഷീണിച്ചുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇനി ഭരിക്കുന്ന സമൂഹമായി മാറണം എന്നതാണ് മുദ്രാവാക്യമെന്നും മായാവതി പറഞ്ഞു. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ട്വിറ്ററിലാണ് മായാവതി ഇക്കാര്യം പഞ്ഞത്. പ്രവര്‍ത്തകര്‍ അധികാരം പിടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

m

സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞ 75 വര്‍ഷമായി ഭരണഘടനാ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ഇനി അധികാരം പിടിക്കുക എന്ന മുദ്രാവാക്യത്തിലേക്ക് മാറണം. ഇതിന് വേണ്ടി എല്ലാ ശക്തിയുമെടുത്ത് പ്രചാരണം നടത്തണമെന്നും മയാവതി പ്രവര്‍ത്തകരെ ഉണര്‍ത്തി. ഉത്തര്‍ പ്രദേശില്‍ അടുത്ത തിരഞ്ഞെടുപ്പ് നിങ്ങള്‍ക്ക് മുമ്പിലുള്ള ആദ്യ പരീക്ഷണമായിരിക്കും. അതില്‍ വിജയിച്ചാല്‍ പുതിയ പ്രതീക്ഷയ്ക്ക് വഴിയൊരുങ്ങും. അധികാരമാണ് പ്രധാനം. പുരോഗതിയുടെ എല്ലാ വാതിലും നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കണമെങ്കില്‍ അധികാരം വേണം. അതുകൊണ്ടുതന്നെ ഈ പ്രചാരണം എന്തുവില കൊടുത്തും മുന്നോട്ട് കൊണ്ടുപോകണം. ഇതാണ് കാന്‍ഷിറാമിന്റെ ചരമദിന സന്ദേശമെന്നും മായാവതി പറഞ്ഞു.

27 വയസായില്ലേ... ക്രഷുണ്ടോ എന്ന്; അവരല്ലല്ലോ എന്റെ കല്യാണം നടത്തുന്നത്, നടി അപര്‍ണ27 വയസായില്ലേ... ക്രഷുണ്ടോ എന്ന്; അവരല്ലല്ലോ എന്റെ കല്യാണം നടത്തുന്നത്, നടി അപര്‍ണ

ഒരു വേള 200ലധികം സീറ്റ് നേടി യുപിയില്‍ ഭരണം നടത്തിയ പാര്‍ട്ടിയാണ് ബിഎസ്പി. ദളിതരുടെ മുന്നേറ്റം ലക്ഷ്യമിട്ട് രൂപീകരിച്ച പാര്‍ട്ടി ഉന്നത ജാതിക്കാരുടെ പിന്തുണയും നേടിയിരുന്നു. മായാവതി മുഖ്യമന്ത്രിയുമായി. എന്നാല്‍ ഒരുപിടി അഴിമതി ആരോപണങ്ങളാണ് പിന്നീട് ഉയര്‍ന്നത്. പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമ യുപിയില്‍ പല നഗരങ്ങളിലും സ്ഥാപിച്ചതും വിവാദമായിരുന്നു. ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബിഎസ്പി പരാജയപ്പെട്ടു. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്പി അധികാരത്തിലെത്തി.

അഖിലേഷിന് തുടര്‍ ഭരണം കിട്ടിയില്ല. മോദി തരംഗത്തില്‍ ബിജെപി കുതിച്ചുകയറി. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയോഗിച്ചു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും തിരഞ്ഞെടുപ്പ് നേരിട്ട ബിജെപി സീറ്റ് അല്‍പ്പം നഷ്ടമായെങ്കിലും അധികാരം നിലനിര്‍ത്തി. വീണ്ടും യോഗി മുഖ്യമന്ത്രിയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിഎസ്പി ബിജെപിയെ സഹായിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഒറ്റയ്ക്ക് മല്‍സരിച്ച പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഈ വേളയിലാണ് ബിഎസ്പി അധികാരം പിടിക്കുക എന്ന മുദ്രാവാക്യവുമായി ഇനി പുതിയ യാത്ര ആരംഭിക്കുന്നത്.

English summary
Mayawati Gives New Slogan For BSP Workers and Want to Become Ruler Society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X