വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി മോദി സ്വന്തം ജാതി മാറ്റി.... കടുത്ത ആരോപണങ്ങളുമായി മായാവതി
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളുമായി മായാവതി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദി താന്‍ മുന്നോക്ക വിഭാഗക്കാരനാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി മോദി സ്വന്തം ജാതി മാറ്റിപറഞ്ഞെന്നും മായാവതി പറഞ്ഞു. അതേസമയം പ്രതിപക്ഷം ഒരിക്കലും അദ്ദേഹത്തെ നീചനാണെന്ന് വിളിച്ചിട്ടില്ലെന്നും മായാവതി പറഞ്ഞു.

മോദി കരുതുന്നത് മുന്നോക്ക വിഭാഗം ജനങ്ങളാണ് യഥാര്‍ത്ഥത്തില്‍ പിന്നോക്ക വിഭാഗമെന്നാണ്. കോണ്‍ഗ്രസും പിന്നോക്ക വിഭാഗത്തിനും ദളിതുകള്‍ക്കും എതിരാണ്. അവര്‍ ഒരിക്കലും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ല. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പിന്നോക്ക വിഭാഗം കാര്‍ഡുകള്‍ അവരെ രക്ഷിക്കില്ല. നരേന്ദ്ര മോദി ജാതിരാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മായാവതി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നല്‍കിയ വാഗ്ദാനങ്ങളില്‍ നാലിലൊരു ഭാഗം പോലും അവര്‍ നടപ്പാക്കിയിട്ടില്ല. ആദ്യ മൂന്ന് ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി പരാജയപ്പെടുമെന്ന് വ്യക്തമായിരിക്കുകയാണ്. ഇനി നടക്കാന്‍ പോകുന്ന എല്ലാ ഘട്ടങ്ങളിലും ഇത് തന്നെയായിരിക്കും ഫലം. ബിജെപി സിബിഐ, എന്‍ഫോഴ്‌സമെന്റ് എന്നിവരെ സ്വാധീനിക്കുകയാണ്. അതിനെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം.
പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച ആദ്യത്തെ പാര്‍ട്ടിയാണ് ബിജെപി. ഇതോടെ ബിജെപി അധികാരത്തില്‍ വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ദളിതുകള്‍ക്കെതിരായ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിച്ചപ്പോള്‍ ബിജെപി എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതോടെയാണ് രാജ്യസഭാ അംഗത്വം വേണ്ടെന്ന് തീരുാനിച്ചതെന്നും മായാവതി പറഞ്ഞു.












Click it and Unblock the Notifications