ബിഎസ്പിക്ക് പുതിയ അധ്യക്ഷനൊരുങ്ങുന്നു? ദളിത് വിഭാഗത്തില്‍ നിന്ന് മാത്രം, മായാവതിയുടെ മറുപടി
ലഖ്‌നൗ: ബിഎസ്പി അടിമുടി മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ രീതി മാറ്റേണ്ടതുണ്ടെന്ന് പാര്‍ട്ടിയില്‍ പരക്കെ ആവശ്യമുണ്ട്. അനന്തരവന്‍ ആകാശ് ആനന്ദിനെ മായാവതി മുന്‍നിരയിലേക്ക് കൊണ്ടുവന്നത് തന്നെ അതിനാണ്. ഉടനെ പുതിയ അധ്യക്ഷനെ കൊണ്ടുവരാന്‍ പ്ലാനില്ലെന്ന് മായാവതി വ്യക്തമാക്കി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, അങ്ങനെ വരുമ്പോള്‍ മാത്രമേ പുതിയ അധ്യക്ഷനെ കൊണ്ടുവരാന്‍ ഉദ്ദേശമുള്ളു എന്നും മായാവതി പറഞ്ഞു. അതേസമയം മായാവതിയുടെ ബഹുജന്‍ രാഷ്ട്രീയത്തിന് പുതിയ കാലത്ത് പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മാറ്റം വേണമെന്ന് മായാവതിക്കും തോന്നുന്നുണ്ട്.
ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ

ബിജെപിയുടെ മുന്നേറ്റത്തോടെ മായാവതിയുടെ പാര്‍ട്ടിയുടെ സകല അടിത്തറയും പോയി. സമാജ് വാദി പാര്‍ട്ടിക്ക് പക്ഷേ അടിത്തറ നഷ്ടപ്പെട്ടിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം അവര്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ബിഎസ്പി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം നിരാശപ്പെടുത്തി. ബിജെപിയുടെ ബി ടീമാണ് ബിഎസ്പി എന്ന ആരോപണം ശക്തമായിരിക്കുകയാണ്. മായാവതിക്കെതിരെയുള്ള കേസുകള്‍ ശക്തമായതും ബിജെപിയുമായി രഹസ്യമായി ചേരാന്‍ ബിഎസ്പിയെ പ്രേരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ സഖ്യത്തിലൊന്നും മായാവതി പങ്കെടുത്തിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നിന്ന് ബിജെപിയെ പിണക്കാതിരിക്കാനാണ് മായാവതിയുടെ ശ്രമം.
ഇത്തരം പ്രശ്‌നങ്ങളൊക്കെ ബിഎസ്പിക്ക് മുന്നിലുണ്ട്. നിരവധി പേര്‍ പാര്‍ട്ടി വിട്ടു പോവുകയും ചെയ്തു. മായാവതിയുടെ വിശ്വസ്തനായ സതീഷ് ചന്ദ്ര മിശ്രയ്ക്ക് പാര്‍ട്ടിയിലുള്ള ആധിപത്യം കാരണം പലരും വിമതരായി മാറുകയാണ്. പലരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത്തരമൊരു അവസ്ഥയിലാണ് ബിഎസ്പി ദുര്‍ബലമായത്. മായാവതിയാണെങ്കില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറുമല്ല. പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരെ പോവുന്ന അവസ്ഥയുണ്ടായി. മായാവതി പാര്‍ട്ടിയുടെ ഭാവി അധ്യക്ഷനായി ആകാശ് ആനന്ദിനെ തന്നെയാണ് കാണുന്നതെന്നാണ് സൂചന. സതീഷ് ചന്ദ്ര മിശ്രയ്ക്ക് എന്ത് റോള്‍ ലഭിക്കുമെന്നതും നിര്‍ണായകമാണ്.
അതേസമയം താന്‍ തന്നെ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ കെല്‍പ്പുള്ളവളാണ്. ഇപ്പോള്‍ ആരോഗ്യ പ്രശ്‌നമില്ലാത്തത് കൊണ്ട് അധ്യക്ഷനെ പറ്റി ചിന്തിക്കുന്നില്ല. എന്നാല്‍ ആ തീരുമാനം എന്ന് എടുക്കുന്നുവോ അന്ന് ഒരു ദളിത് തന്നെ ബിഎസ്പിയെ നയിക്കുമെന്നും മായാവതി പറഞ്ഞു. ഇതോടെ ആകാശ് ആനന്ദ് തന്നെയായിരിക്കും അധ്യക്ഷനായി വരികയെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സതീഷ് ചന്ദ്ര മിശ്രയോട് അവതാരകന്‍ നിരന്തം അധ്യക്ഷ ആരുകമെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനെ കുറിച്ച് വ്യാകുലപ്പെടേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. ആരോഗ്യ നില മോശമാകുമ്പോള്‍ മാത്രം അതിനെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും മായാവതി പറഞ്ഞു.
ബിഎസ്പിയുടെ സ്ഥാപക നേതാവ് കന്‍ഷി റാം പോലും അത്തരമൊരു രീതിയാണ് പിന്തുടര്‍ന്നത്. അദ്ദേഹത്തിന് അസുഖമായപ്പോഴാണ് എന്നെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. തന്നെ സ്വത്തുക്കളുടെ മകളായിട്ടാണ് കോണ്‍ഗ്രസ് ചിത്രീകരിച്ചത്. അവര്‍ ബുക്ക്‌ലെറ്റ് ഇറക്കുകയാണെങ്കിലും നാടകമാണെങ്കിലും അവര്‍ വന്നിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് കീഴിലാണെന്ന് പ്രിയങ്ക ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ച് മായാവതി പറഞ്ഞു. എന്തെങ്കിലും അക്രമ സംഭവമുണ്ടായാല്‍ അവര്‍ ആ സ്ഥലം സന്ദര്‍ശിക്കും. എന്നാല്‍ അവര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. കാരണം ഈ നാടകത്തെ കുറിച്ച് ജനങ്ങള്‍ക്ക് നന്നായിട്ടറിയാമെന്നും മായാവതി പറഞ്ഞു.
അതേസമയം ആകാശ് ആനന്ദ് ഇത്തവണ യുപി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉറപ്പാണ്. ബന്ധു നിയമനം എന്ന ആരോപണം ഒഴിവാക്കാന്‍ സംഘടനാ തലത്തിലെ കാര്യങ്ങള്‍ക്കാണ് മായാവതി ആകാശിനെ നിയോഗിച്ചിരിക്കുന്നത്. 2027ല്‍ യുപിയില്‍ ഭരണം പിടിക്കുകയും, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുപ്പതിലേറെ സീറ്റുകള്‍ നേടുകയുമാണ് ബിഎസ്പിയുടെ ലക്ഷ്യം. ഭീം ആര്‍മിയുടെയും ചന്ദ്രശേഖര്‍ ആസാദിന്റെയും ഉദയം മായാവതിയെ ഭയപ്പെടുത്തുന്നുണ്ട്. ഇതിനെ നേരിടാന്‍ കൂടിയാണ് ആകാശിനെ രംഗത്തിറക്കിയത്. പാര്‍ട്ടിയില്‍ നിന്ന് അകന്നവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications