ഗോരഖ്പൂർ ആശുപത്രിയിൽ അഞ്ച് ദിവസത്തിനിടെ ഓക്സിജൻ കിട്ടാതെ മരിച്ചത് 60 കുട്ടികൾ!നിഷേധിച്ച് സർക്കാർ..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ലക്നൗ: ഗോരഖ്പൂരിലെ ആശുപത്രിയിൽ അഞ്ച് ദിവസത്തിനിടെ ഓക്സിജൻ ലഭിക്കാതെ 60 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിലാണ്
പിഞ്ചുകുഞ്ഞുങ്ങളടക്കം പിടഞ്ഞുമരിച്ചത്.

ഒരു സ്കൂളിൽ രണ്ട് യൂണിഫോം! പഠിക്കാത്തവർക്ക് ചുവപ്പ്, പഠിച്ചാൽ വൈറ്റ്! മലപ്പുറത്തെ മുസ്ലീം സ്കൂളിൽ...

എട്ടുദിവസം പാലക്കാടിനെ മുൾമുനയിൽ നിർത്തിയ കാട്ടാനക്കൂട്ടം ഒടുവിൽ കാടുകയറി; നാട്ടുകാർക്ക് ആശ്വാസം...

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ 30 കുട്ടികളാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. എന്നാൽ കുട്ടികൾ ഓക്സിജൻ ലഭിക്കാതെയാണ് മരിച്ചതെന്ന ആരോപണം സംസ്ഥാന സർക്കാർ നിഷേധിച്ചു. ഏഴു കുട്ടികൾ മാത്രമാണ്
മരിച്ചതെന്നും, എന്നാൽ ഇവർ ഓക്സിജൻ ലഭിക്കാതെയല്ല, മറ്റു ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് മരിച്ചതെന്നുമാണ് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ചില മാധ്യമങ്ങൾ തെറ്റായ വാർത്തകർ
പ്രചരിപ്പിക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് പിഞ്ചുകുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ച സംഭവമുണ്ടായത്.

5 ദിവസം,60 കുട്ടികൾ...

5 ദിവസം,60 കുട്ടികൾ...

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ അ‍ഞ്ച് ദിവസത്തിനിടെ 60 കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചുവെന്ന് ദി ക്വിന്റ്.കോം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മജിസ്ട്രേറ്റിന്റെ വിശദീകരണം...

മജിസ്ട്രേറ്റിന്റെ വിശദീകരണം...

രണ്ട് ദിവസത്തിനിടെ 30 കുട്ടികൾ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 17 പേർ നവജാത ശിശുക്കളാണ്. എൻസഫലൈറ്റിസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേരും ജനറൽ വാർഡിൽ ചികിത്സയിലായിരുന്ന എട്ടുപേരും മരിച്ചവരിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

70 ലക്ഷത്തിന്റെ കുടിശിക...

70 ലക്ഷത്തിന്റെ കുടിശിക...

70 ലക്ഷത്തോളം രൂപ കുടിശിക വരുത്തിയതിനെ തുടർന്നാണ് സ്വകാര്യ കമ്പനി ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തിവെച്ചത്. ഇതിനെ തുടർന്ന് 33 ലക്ഷം അടച്ചിരുന്നതായും, ഓക്സിജൻ വിതരണം
തടസപ്പെടുത്തരുതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടിരുന്നതായും മജിസ്ട്രേറ്റ് പറഞ്ഞു.

നിഷേധിച്ച് സർക്കാർ....

നിഷേധിച്ച് സർക്കാർ....

എന്നാൽ ഓക്സിജൻ ലഭിക്കാതെയാണ് ഗോരഖ്പൂർ ആശുപത്രിയിലെ കുട്ടികൾ മരിച്ചതെന്ന ആരോപണം സംസ്ഥാന സർക്കാർ പൂർണ്ണമായും നിഷേധിച്ചു.

മറ്റു ആരോഗ്യപ്രശ്നങ്ങൾ...

മറ്റു ആരോഗ്യപ്രശ്നങ്ങൾ...

ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ ദൗർലഭ്യം നേരിട്ടിരുന്നുവെങ്കിലും ഏഴ് കുട്ടികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതിനാലല്ലെന്നാണ് സർക്കാർ പറയുന്നത്. മറ്റു ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഇവർ മരിച്ചതെന്നാണ് സർക്കാർ വിശദീകരണം.

അന്വേഷണം....

അന്വേഷണം....

ഓക്സിജൻ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങടക്കം മരിച്ചെന്ന വാർത്ത പുറത്തുവന്നതോടെ സംസ്ഥാന സർക്കാർ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

യോഗിയുടെ നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത് 30 കുട്ടികള്‍‌ | Oneindia Malayalam
മന്ത്രിയുമായി ചർച്ച....

മന്ത്രിയുമായി ചർച്ച....

ഗോരഖ്പൂർ ആശുപത്രിയിൽ കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യ മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

English summary
media report;60 children had died in the last five days at gorakhpur hospital.
Please Wait while comments are loading...