Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമവിചാരണ മുസ്ലിംങ്ങള്‍ക്കിടയില്‍ സാക്കിര്‍ നായിക്കിന് സഹതാപതരംഗം സൃഷ്ടിച്ചിരുന്നു!!!

ദില്ലി: വിവാദ ഇന്ത്യന്‍ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെ അടുത്ത കാലത്ത് നടന്ന മാധ്യമവിചാരണ മുസ്ലിങ്ങള്‍ക്കിടയില്‍ സാക്കിറിന് സഹതാപ തരംഗമുണ്ടാക്കിയെന്ന് കണ്ടെത്തല്‍. ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ അന്വേഷണ പ്രഖ്യാപനങ്ങളും പീസ് ടിവി നിരോധനവും സാക്കിര്‍ നായിക്കിന് അനുകൂലമായെന്നാണ് ചില മുസ്ലിം നേതാക്കളുടെ കണ്ടെത്തല്‍.

ജൂലൈ ഒന്നിന് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ റസ്‌റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് സാക്കിര്‍ നായിക്കും നായിക്കിന്റെ പീസ് ടിവിയും മാധ്യമശ്രദ്ധയിലേക്ക് വരുന്നത്.

1zakirnaik

മുസ്ലിം പിന്തുണ

മുസ്ലിം പിന്തുണ

മുസ്ലിങ്ങളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് വിവാദ മുസ്ലിം പണ്ഡിതനായ സാക്കിറിനെ പിന്തുണക്കുന്നത്. എന്നാല്‍ മാധ്യമ വിചാരണയോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇത് വര്‍ധിച്ചു.

എതിര്‍പ്പും സാക്കിറിനെതിരെ

എതിര്‍പ്പും സാക്കിറിനെതിരെ

മുസ്ലിങ്ങള്‍ക്കിടയില്‍ സാക്കിര്‍ നായിക്കിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ക്ക് സ്വാധീനമുണ്ടെങ്കിലും സമുദായത്തില്‍ നല്ലൊരു ശതമാനവും സാക്കിറിനെ എതിര്‍ക്കുന്നവരാണ്.

മതപ്രചരണം

മതപ്രചരണം

മതം പ്രചരിപ്പിക്കാനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണ് ഈ സാഹചര്യത്തില്‍ മതം പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ചോദ്യം പോലും ഉയര്‍ന്നിട്ടില്ല എന്നും മുസ്ലിം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മതപ്രചാരണത്തിന്റെ പേരില്‍ സാക്കിറിന് വിലക്ക് ഏര്‍പ്പെടുത്താനും കഴിയില്ല.

സമുദായത്തിന് സാക്കിറിനോട് പ്രിയമില്ല

സമുദായത്തിന് സാക്കിറിനോട് പ്രിയമില്ല

ഇടക്കിടെയുണ്ടാകുന്ന വിവാദങ്ങളാണ് മുസ്ലിം സമുദായം സാക്കിറിന് പ്രധാന്യം കല്‍പ്പിക്കാത്തതിനുള്ള കാരണം.

മാധ്യമവിചാരണ

മാധ്യമവിചാരണ

സാക്കിറിനെതിരെയുള്ള ആരോപണങ്ങളില്‍ പോലീസ് അന്വേഷംആരംഭിക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ വിചാരണ തുടങ്ങി സാക്കിറിനെ ബലിയാടായി പ്രഖ്യാപിക്കുകയായിരുന്നു. പോലീസ് അകാരണമായി വ്യക്തികളെ വേട്ടയാടുന്നത് അവരുടെ ജീവിതം അവസാനിപ്പിക്കുന്നതിന് വരെ ഇടയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+