കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീഡിയാവണ്‍ ലൈസന്‍സ് റദ്ദാക്കല്‍; കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രിംകോടതി

Google Oneindia Malayalam News

ന്യൂഡല്‍ഹി: മീഡിയാവണ്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതിന്റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കാത്തത് എന്താണെന്ന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. നടപടിക്ക് ആധാരമായ കാര്യങ്ങള്‍ അറിയാതെ എങ്ങനെയാണ് അനുമതി നിഷേധിക്കപ്പെട്ടവര്‍ നിയമ നടപടി സ്വീകരിക്കുകയെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. മീഡിയ വണ്‍ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

m

ദേശസുരക്ഷാ നിയമം ചുമത്തി തടങ്കലിലിടുന്നവരോട് പോലും അതിന്റെ കാരണം പറയണമെന്നാണ് ചട്ടം. ദേശ സുരക്ഷ ലംഘിക്കുന്ന എന്തുകാര്യമാണ് മീഡയാവണ്‍ ചാനല്‍ ചെയ്തതെന്ന് അവരെ അറിയിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ- സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. ഏത്ര ഗൗരവമുള്ള കേസായാലും കുറ്റപത്രത്തില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താറില്ലേ. നടപടിക്കാധാരമായ വിവരത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ചാനലുമായി പങ്കുവയ്ക്കുന്നതിന് എന്താണ് തടസമെന്നും കോടതി ചോദിച്ചു.

സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; ഇന്ത്യയുടെ കടുംവെട്ടില്‍ മൂന്നാം സ്ഥാനത്തേക്ക്, എണ്ണയില്‍ റഷ്യസൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; ഇന്ത്യയുടെ കടുംവെട്ടില്‍ മൂന്നാം സ്ഥാനത്തേക്ക്, എണ്ണയില്‍ റഷ്യ

അതേസമയം, മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനമായെന്നതാണ് ചാനലിന്റെ ഏക തെറ്റെന്ന് മീഡിയാവണിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ലൈസന്‍സ് പുതുക്കാന്‍ ഓരോ തവണയും സുരക്ഷാ ക്ലിയറന്‍സ് ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. ചാനല്‍ മാനേജ്മെന്റിന്റെ മതവിശ്വാസമാണ് കേന്ദ്രസര്‍ക്കാരിന് പ്രശ്നമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും ചൂണ്ടിക്കാട്ടി. ഹുസേഫാ അഹ്മദി, ഹാരിസ് ബീരാന്‍ എന്നീ അഭിഭാഷകരും ചാനലിന് വേണ്ടി ഹാജരായി.

കേസില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് ആണ് ഹാജരായത്. കേന്ദ്രസര്‍ക്കാരിന്റെ വാദം വ്യാഴാഴ്ച നടക്കും. കഴിഞ്ഞ ജനുവരി 31നാണ് മീഡിയാവണ്‍ ചാനലിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഉത്തരവ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവച്ചിരുന്നു. ചാനല്‍ അധികൃതര്‍ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു. മാര്‍ച്ച് 15ന് സുപ്രീംകോടതി സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തു.

English summary
Media One Channel Case: Supreme Court Raise Some Questions to Central Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X