2013; നരേന്ദ്രമോഡിയുടെയും കെജ്രിവാളിന്റെയും വര്‍ഷം
ദില്ലി: ദേശീയരാഷ്ട്രീയത്തില്‍ ഇതുവരെയില്ലാത്ത വികാസങ്ങളുണ്ടായ വര്‍ഷമാണ് 2013. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡി ബി ജെ പിക്ക് നല്‍കിയ ഉണര്‍വ്വും ഉന്മേഷവും മുതല്‍ ദില്ലിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലം പരിശാക്കി ആം ആദ്മി പാര്‍ട്ടി എന്ന വിസ്മയം ഉയര്‍ന്നുവരുന്ന കാഴ്ചകള്‍ വരെ പോകുന്നു 2013ലെ രാഷ്ട്രീയ വിശേഷങ്ങള്‍.
രാഷ്ട്രീയ നേതാക്കള്‍ എന്ന വിഭാഗത്തില്‍ ബി ജെ പിയുടെ ഒരുപിടി പ്രവര്‍ത്തകര്‍ മുന്നിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് പോയവര്‍ഷം അത്ര സുഖമുള്ള ഓര്‍മകളല്ല. രാഹുല് ഗാന്ധിയുടെ നാക്ക് പിഴക്കലിനും മന്‍മോഹന്‍ സിംഗിന്റെ മൗനത്തിനുമൊപ്പം ദില്ലിയടക്കം നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കൂട്ടത്തോല്‍വി കോണ്‍ഗ്രസിന് മുറിവില്‍ ഉപ്പുപുരട്ടുന്നതായി.
2013 എന്ന ഒരു വര്‍ഷം കൂടി കടന്നുകടന്നുപോകുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധയാകര്‍ഷിച്ച പത്ത് നേതാക്കളെ നോക്കൂ.

നരേന്ദ്രമോഡി
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. പാര്‍ട്ടിയിലും പാളയത്തിലുമുള്ള എതിര്‍പ്പുകളെ അതിജീവിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ഥി, നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം, ഒടുവില്‍ ഗോധ്ര കലാപങ്ങളിലെ കേസുകളില്‍ ക്ലീന്‍ ചിറ്റ്. 2014 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് പറ്റിയ ഒരുക്കമായി മോഡിക്ക് പോയവര്‍ഷം.

അരവിന്ദ് കെജ്രിവാള്‍
ദില്ലിയിലെ കോണ്‍ഗ്രസ് അഴിമതിഭരണത്തെ വലിച്ച് താഴെയിട്ട സാധാരണക്കാരന്‍. ആം ആദ്മി പാര്‍ട്ടി എന്ന ജനങ്ങളുടെ പാര്‍ട്ടി നല്‍കുന്ന പ്രതീക്ഷകളോടെയാണ് തലസ്ഥാനം പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. പോയവര്‍ഷത്തെ ഏറ്റവും തിളങ്ങുന്ന രാഷ്ട്രീയമുഖം കെജ്രിവാളിന്റെത് തന്നെ.

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിക്ക് പോയവര്‍ഷം അത്ര സുഖകരമായില്ല. തിരഞ്ഞെടുപ്പ് റാലികളില്‍ നാക്ക് പിഴച്ചത് മാത്രമല്ല, വര്‍ഷാവസാനം നടന്ന തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ ദയനീയ തോല്‍വിയും യുവരാജാവിന് തിരിച്ചടിയായി. പാര്‍ട്ടിയോട് കലാപം ചെയ്ത് ഇമേജ് കൂട്ടാനുള്ള രാഹുലിന്റെ ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയാനുള്ള മാസങ്ങളാണ് ഇനി.

മന്‍മോഹന്‍ സിംഗ്
ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാകാനില്ല എന്ന മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയ്ക്ക് ആശ്വാസം എന്ന പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും സിംഗിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞുപോയത്.

ശിവ് രാജ് സിംഗ് ചൗഹാന്‍
മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തിയ ശിവ് രാജ് സിംഗ് ചൗഹാന്‍ നരേന്ദ്രമോഡിയുടെ നിഴലില്‍ നിന്നും പുറത്തുവന്ന വര്‍ഷം കൂടിയാണിത്. പാര്‍ട്ടി എന്നാല്‍ മോഡി മാത്രമല്ല എന്നും വികസനം എന്നാല്‍ ഗുജറാത്ത് മാത്രമല്ല എന്നും അടിവരയിടുന്നു ചൗഹാന്റെ വിജയം.

വസുന്ധര രാജ സിന്ധ്യെ
ദേശീയ രാഷ്ട്രീയം കണ്ട ഏറ്റവും വലിയ തിരിച്ചുവരവാണ് രാജസ്ഥാനില്‍ വസുന്ധര രാജ സിന്ധ്യെ നടത്തിയത്.

രമണ്‍ സിംഗ്
ബി ജെ പിയുടെ പ്രാദേശിക നേതാക്കളില്‍ പ്രമുഖന്‍. ഛത്തീസ്ഗഡില്‍ വീണ്ടും മികച്ച വിജയത്തോടെ രമണ്‍ സിംഗ് ഭരണം നിലനിര്‍ത്തി.

നിതീഷ് കുമാര്‍
നരേന്ദ്രമോഡി വിഷയത്തില്‍ പിണങ്ങി നിതീഷ് കുമാര്‍ ബി ജെ പിയുമായി 17 വര്‍ഷത്തെ ബാന്ധവം അവസാനിപ്പിച്ചു. ദേശീയരാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ഇത്.

ലാൽ തന്‍വാല
നാല് സംസ്ഥാനങ്ങളില്‍ തോറ്റമ്പിയ കോണ്‍ഗ്രസിന് ആശ്വാസമായത് മിസോറാമിലെ ലാൽ തന്‍വാലയുടെ വിജയം മാത്രമാണ്.

സിദ്ധരാമയ്യ
കര്‍ണാടകത്തില്‍ ബി ജെ പിയുടെ കയ്യില്‍ നിന്നും ഭരണം പിടിച്ചുവാങ്ങാന്‍ സിദ്ധുവിന് സാധിച്ചു












Click it and Unblock the Notifications