മേഘാലയ നാളെ ബൂത്തിലേക്ക്, ഭരണവിരുദ്ധ വികാരത്തില്‍ മുങ്ങി എന്‍പിപി; സാധ്യതകള്‍ ഇങ്ങനെ
തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയില്‍ പുതിയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിലെ 12 എംഎല്‍എമാരെയും കൊണ്ടാണ് മുകുള്‍ സംഗ്മ തൃണമൂലില്‍ ചേര്‍ന്നത്. സംഗ്മയുടെ സാന്നിധ്യം തൃണമൂലിനെ മേഘാലയയിലെ കരുത്തുറ്റ പാര്‍ട്ടിയാക്കുന്നു.

ദില്ലി: ചതുഷ്‌കോണ പോരാട്ടത്തിനൊരുങ്ങിയ മേഘാലയ നാളെ പോളിങ് ബൂത്തിലേക്ക്. ആര് ഭരണം പിടിക്കുമെന്ന കാര്യത്തില്‍ മാത്രം ഇവിടെ തീരുമാനമായിട്ടില്ല. ആര്‍ക്കും അനുകൂല തരംഗമുണ്ടെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല.
എന്‍പിപി, ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്നിവരാണ് മത്സര രംഗത്തുള്ളത്. എന്‍പിപിയും ബിജെപിയും ഒരുമിച്ചാണ് ഭരിച്ചിരുന്നത്. എന്നാല്‍ മത്സരം ഒറ്റയ്ക്കാണ്. ബിജെപിയും എന്‍പിപിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാനും തുടങ്ങിയിട്ടുണ്ട്.
ഇത്തവണ പക്ഷേ രണ്ട് പേര്‍ക്കും കാര്യങ്ങള്‍ എളുപ്പമല്ല. കടുത്ത ഭരണവിരുദ്ധ വികാരം തന്നെ ഇരുവരും നേരിടുന്നുണ്ട്. അതിനെ മറികടക്കാനാണ് ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കാന്‍ ഇറങ്ങുന്നത്.

2018ല്‍ എന്‍പിപിക്ക് 19 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് 21 സീറ്റും സ്വന്തമാക്കി. ബിജെപിക്ക് രണ്ട് സീറ്റും ലഭിച്ചു. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി ആറ് സീറ്റും നേടിയിരുന്നു. പിന്നീട് എന്‍പിപിയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയായിരുന്നു.
ഇത്തവണ ബിജെപിയും കോണ്‍ഗ്രസും 60 സീറ്റിലും മത്സരിക്കുന്നുണ്ട്. എന്‍പിപി 57 സീറ്റിലും, തൃണമൂല്‍ കോണ്‍ഗ്രസ് 56 സീറ്റിലും, യുഡിപി 46 സീറ്റിലും മത്സരിക്കുന്നു. ഭരണകക്ഷിയായ എന്‍പിപി കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്.
ബിജെപി അടക്കമുള്ള കക്ഷികള്‍ എന്‍പിപിയെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. പക്ഷേ എന്‍പിപിയെ പോലെ ബിജെപിയും ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയില്‍ പുതിയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിലെ 12 എംഎല്‍എമാരെയും കൊണ്ടാണ് മുകുള്‍ സംഗ്മ തൃണമൂലില്‍ ചേര്‍ന്നത്. സംഗ്മയുടെ സാന്നിധ്യം തൃണമൂലിനെ മേഘാലയയിലെ കരുത്തുറ്റ പാര്‍ട്ടിയാക്കുന്നു.
കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും തൃണമൂലാണ്. സംഗ്മയെ ദുര്‍ബലമാക്കിയാല്‍ മാത്രമേ കോണ്‍ഗ്രസിന് മേഘാലയ പിടിക്കാനാവൂ. ബിജെപി ഇത്തവണ കരുത്ത് വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
നിലവില്‍ രണ്ട് അംഗങ്ങളുള്ള പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ആവശ്യമാണ്. വമ്പന്‍ പ്രചാരണം അടക്കം ഇവിടെ ബിജെപി നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ.
കോണ്‍ഗ്രസ് ആകെ പ്രതീക്ഷയറ്റ് നില്‍ക്കുകയാണ്. ഭൂരിഭാഗം എംഎല്‍എമാരും കൂറുമാറി കഴിഞ്ഞു. ഇത്തവണ നിലനില്‍പ്പിനാണ് അവരുടെ പോരാട്ടം. അതുകൊണ്ട് എല്ലാ കരുത്തും അവര്‍ പുറത്തെടുക്കും.
രണ്ട് സുപ്രധാന മേഖലകളാണ് മേഘാലയയില്‍ ഉള്ളത്. കാസി ജെയിന്‍തിയയും, ഗാരോ ഹില്‍സും. 36 സീറ്റുകളാണ് കാസി ജെയിന്‍തിയയില്‍ ഉള്ളത്. ഗാരോ ഹില്‍സില്‍ 26 സീറ്റും. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് വോട്ടര്‍മാരായി മേഘാലയയില്‍ ഉള്ളത്.
കോണ്‍റാഡ് സംഗ്മ, മുകുള്‍ സംഗ്മ, ജെയിംസ് സംഗ്മ, ഏണസ്റ്റ് മാവ്രി, ചാള്‍സ് പിന്‍ഗ്രോപ്, വിന്‍സന്റ് പാല, എന്നിവരാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍.












Click it and Unblock the Notifications