കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ ഒന്നിക്കണം,ദല്‍ഹിയിലുള്ളവരെ പുറത്താക്കണം; കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ച് മേഘാലയ ഗവര്‍ണര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. മാറ്റത്തിനായി വോട്ട് ചെയ്യാന്‍ കര്‍ഷകര്‍ ഒന്നിക്കണമെന്ന് സത്യപാല്‍ മാലിക് കൂട്ടിച്ചേര്‍ത്തു. അടുത്ത ആറ് മാസത്തിനുള്ളില്‍ അവസാനിക്കാനിരിക്കുന്ന ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഉത്തരേന്ത്യയിലുടനീളം സഞ്ചരിച്ച് കര്‍ഷകരോട് ഐക്യപ്പെടാന്‍ പ്രേരിപ്പിക്കുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു. തെരഞ്ഞെടുപ്പിന് (ലോക്സഭാ തിരഞ്ഞെടുപ്പ്) ഇനി രണ്ട് വര്‍ഷം മാത്രം. ഒരുമിച്ച് വോട്ട് ചെയ്താല്‍ ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്നവര്‍ ഓടിപ്പോകും.

അത് കര്‍ഷകരുടെ ഭരണമായിരിക്കും, അപ്പോള്‍ നിങ്ങള്‍ ആരോടും ഒന്നും അന്വേഷിക്കേണ്ടതില്ല,' അദ്ദേഹത്തെ ആദരിക്കുന്നതിനായി ഹരിയാനയിലെ ജിന്ദില്‍ കണ്ടേലയും മജ്റ ഖാപ്സും സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു സത്യപാല്‍ മാലിക് പറഞ്ഞത്. തര്‍ക്കവിഷയമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തെ നേരത്തേയും സത്യപാല്‍ മാലിക് പിന്തുണച്ചിരുന്നു. കര്‍ഷകരോട് റോഡുകളില്‍ ഇരുന്ന് പ്രക്ഷോഭങ്ങള്‍ നടത്തുന്നത് നിര്‍ത്തി പകരം ഒന്നിച്ച് അധികാരം നേടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അധികാരത്തിലിരിക്കുന്നവര്‍ കര്‍ഷകര്‍ യാചകരാണെന്നാണ് കരുതുന്നതെന്നും അവരുടെ വിളകള്‍ക്ക് ശരിയായ വില നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്രമത്തിന് വേഷം വാവ സുരേഷ് വീണ്ടുമെത്തി; പിടികൂടിയത് കുഞ്ഞന്‍ മൂര്‍ഖനെവിശ്രമത്തിന് വേഷം വാവ സുരേഷ് വീണ്ടുമെത്തി; പിടികൂടിയത് കുഞ്ഞന്‍ മൂര്‍ഖനെ

1

''ഒത്തൊരുമയോടെ നില്‍ക്കുക, നിങ്ങളുടെ സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കുക. ആളുകള്‍ നിങ്ങളോട് യാചിക്കും, നിങ്ങള്‍ ആരോടും യാചിക്കേണ്ടതില്ല,'' സത്യപാല്‍ മാലിക് പറഞ്ഞു. തനിക്ക് വലിയ പദവികള്‍ മോഹമില്ലെന്നും കര്‍ഷക സമരത്തെ പിന്തുണച്ച് ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് തുടരാനും നിര്‍ദ്ദേശിച്ച സമയം കഴിയും വരെ രാജിവെക്കരുതെന്നും ഡല്‍ഹിയിലെ ഒരു മന്ത്രി തന്നോട് ഉപദേശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

2

കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ മിണ്ടാതിരിക്കാന്‍ എന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു. ഞാന്‍ മിണ്ടാതിരുന്നാല്‍ അടുത്ത പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകാമെന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഈ പോസ്റ്റുകള്‍ക്ക് എന്നെ സംബന്ധിച്ച് ഒരു വിലയുമില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു,'' സത്യപാല്‍ മാലിക് കൂട്ടിച്ചേര്‍ത്തു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കര്‍ഷക പ്രക്ഷോഭത്തിന് ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സത്യപാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

3

ഒന്നുകില്‍ അദ്ദേഹത്തിന് (പ്രധാനമന്ത്രി) നല്ല ബോധം ഉണ്ടായിരുന്നു, അല്ലെങ്കില്‍ ആരെങ്കിലും അദ്ദേഹത്തെ ഉപദേശിച്ചു, അടുത്ത ദിവസം നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു,' മേഘാലയ ഗവര്‍ണര്‍ പറഞ്ഞു. എന്നിരുന്നാലും, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് അപൂര്‍ണ്ണമാണെന്നും കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ ശരിയായ വിലയെക്കുറിച്ചുള്ള വലിയ ചോദ്യം ഇപ്പോഴും മുകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതൊരു പുതിയ ചോദ്യമല്ലെന്നും കര്‍ഷക നേതാവായ ചൗധരി ഛോട്ടു റാമിന്റെ കാലം മുതല്‍ ഇതിന് ഉത്തരം ലഭിച്ചിട്ടില്ലെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

4

പടിഞ്ഞാറന്‍ യു പിയിലുടനീളം താന്‍ സഞ്ചരിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിമാരെ ഗ്രാമങ്ങളില്‍ പോലും പ്രവേശിക്കാന്‍ കര്‍ഷകര്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കര്‍ഷക സമരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ അദ്ദേഹം ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നും ഒടുവില്‍ വഴക്കില്‍ കലാശിച്ചെന്നും സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. ഞാന്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍, അഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ അദ്ദേഹവുമായി വഴക്കിട്ടു. നമ്മുടെ 500 കര്‍ഷകര്‍ മരിച്ചുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, 'അവര്‍ എനിക്കുവേണ്ടിയാണോ മരിച്ചത്?' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു എന്നായിരുന്നു സത്യപാല്‍ മാലിക് പറഞ്ഞത്.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
Meghalaya Governor Satya Pal Malik against Central Government said farmers must unite
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X