കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയെ പീഡിപ്പിച്ച് മുങ്ങി;എംഎല്‍എ അറസ്റ്റില്‍,ആഭ്യന്തരമന്ത്രിയും കുടുങ്ങും!!

എംഎല്‍എ ജൂലിയാസ് കിറ്റ്‌ബോക് ഡോര്‍ഫാംഗാണ് ശനിയാഴ്ച അറസ്റ്റിലായത്

Google Oneindia Malayalam News

ഗുവാഹത്തി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ മേഘാലയ എംഎല്‍എ അറസ്റ്റില്‍. പീഡനക്കേസില്‍ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന എംഎല്‍എ ജൂലിയാസ് കിറ്റ്‌ബോക് ഡോര്‍ഫാംഗ് ഗുവാഹത്തിയിലെ ഗാര്‍ച്ചുക്കില്‍ നിന്നാണ് ശനിയാഴ്ച അറസ്റ്റിലായത്.

അസം പൊലീസും മേഘാലയ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പേറഷനിലാണ് എംഎല്‍എ പൊലീസിന്റെ പിടിയിലായത്. മേഘാലയ ആഭ്യന്തര മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന സെക്‌സ് റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത് ആഭ്യന്തര മന്ത്രിയുമായ എച്ച്ഡിആര്‍ ലിന്‍ഡോഗിന്റെ മകന്‍ അറസ്റ്റിലായതോടെയാണ്.

 ലുക്കൗട്ട് നോട്ടീസ്

ലുക്കൗട്ട് നോട്ടീസ്

എംഎല്‍എ ജൂലിയാസ് കിറ്റ്‌ബോക് ഡോര്‍ഫാംഗ് ഗുവാഹത്തിയിലെ ഗാര്‍ച്ചുക്കില്‍ നിന്നാണ് ശനിയാഴ്ച അറസ്റ്റിലായത്

അയല്‍സംസ്ഥാനങ്ങളില്‍

അയല്‍സംസ്ഥാനങ്ങളില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എയെ പിടികൂടാന്‍ അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായവും മേഘാലയ പൊലീസ് തേടിയിരുന്നു. മേഘാലയയിലും അയല്‍ സംസ്ഥാനമായ അസാമിലും വ്യാഴാഴ്ച ിനിരവധി സ്ഥലങ്ങള്‍ പൊലീസ് റെയ്ഡ് ചെയ്തിരുന്നു.

ഭീകര സംഘടന

ഭീകര സംഘടന

ഒരു ഭീകര സംഘടന ആരംഭിച്ചതിനെ തുടര്‍ന്ന് 2007ല്‍ ഡോര്‍ഫന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതോടെ ഇയാള്‍ ഒൡവില്‍ പോകുകയായിരുന്നു.

അറസ്റ്റ് നിമിത്തമായി

അറസ്റ്റ് നിമിത്തമായി

കോണ്‍ഗ്രസ് നേതാവും ആഭ്യന്തര മന്ത്രിയുമായ എച്ച്ഡിആര്‍ ലിന്‍ഡോഗിന്റെ മകന്‍ കഴിഞ്ഞ മാസം അറസ്റ്റിലായതോടെയായിരുന്നു എംഎല്‍എ ഉള്‍പ്പെട്ട ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.

എല്ലാ പേരും വെളിപ്പെടുത്തി

എല്ലാ പേരും വെളിപ്പെടുത്തി

ഗസ്റ്റ് ഹൗസിന് സമീപത്തുനിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് എംഎല്‍എ ഉള്‍പ്പെട്ട പ്രമുഖരുടെ പേര് വെളിപ്പെടുന്നത്. ഏഴ് പേരില്‍ അഞ്ച് പേര്‍ക്കെതിരെ എഎഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏഴ് പേരില്‍ നാല് പേര്‍ സ്ത്രീകളാണ്.

 ജാമ്യമില്ലാ വാറണ്ട്

ജാമ്യമില്ലാ വാറണ്ട്

ജനുവരി നാലിന് പ്രാദേശിക കോടതിയാണ് എംഎല്‍എ ഡോര്‍ഫാംഗിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ കണ്ടെത്തുന്നതിനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്.

English summary
A Meghalaya legislator, who had been absconding after his name emerged as an accused in the rape case of a minor girl, was arrested in Guwahati on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X