അതിര്‍ത്തിയില്‍ സമാധാനം വേണം; വാജ്‌പേയിയെ ഓര്‍മിപ്പിച്ച് കശ്മീര്‍ മുഖ്യമന്ത്രി
ഒരു മാസമായി അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെയ്പാണ് നടക്കുന്നത്. നൂറുകണക്കിന് ആളുകള്‍ക്ക് ഭവനം ഉപേക്ഷിച്ച് പോകേണ്ടിവന്നു.
ശ്രീനഗര്‍: ആഴ്ചകള്‍ നീണ്ട അതിര്‍ത്തി സംഘര്‍ഷം ഏതുവിധേനയും അവസാനിപ്പിക്കണമെന്ന് കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഒരു മാസമായി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ തിരിച്ചുകൊണ്ടുവരണമെന്നും മെഹബൂബ പറഞ്ഞു.
ഒരു മാസമായി അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെയ്പാണ് നടക്കുന്നത്. നൂറുകണക്കിന് ആളുകള്‍ക്ക് ഭവനം ഉപേക്ഷിച്ച് പോകേണ്ടിവന്നു. അതിര്‍ത്തി പ്രദേശത്തെ സ്‌കൂളുകളെല്ലാം അടച്ചിട്ടതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്. ഇതിനകം തന്നെ 20 പേര്‍ പാക് വെടിവെയ്പില്‍ മരിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിങ്ങള്‍ക്ക് സുഹൃത്തുക്കളെ മാറ്റാന്‍ സാധിക്കും, എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ സാധിക്കില്ല. നമുക്ക് പ്രധാനമന്ത്രി വാജ്‌പേയിയുടെ ഈ ആശയം കൊണ്ട് പാക്കിസ്ഥാനുമായി സമാധാനമുണ്ടാക്കണം. സംഘര്‍ഷം ഇരു രാജ്യങ്ങളും ഗുണകരമാകില്ല. ശക്തമായ കേന്ദ്ര ഭരണമുള്ള നമുക്ക് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയണമെന്നും മെഹബൂബ വ്യക്തമാക്കി.
സംഘര്‍ഷത്തിന്റെ മറപറ്റി സ്‌കൂളുകള്‍ക്ക് തീയിടുന്നതിനെതിരെയും മെഹബൂബ പ്രതികരിച്ചു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ചയാകുമ്പോഴേക്കും നല്ല വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഹബൂബ പറഞ്ഞു. കഴിഞ്ഞ നാലുമാസത്തനിടെ 25 സ്‌കൂളുകളാണ് കാശ്മീരില്‍ തീയിട്ടു നശിപ്പിച്ചത്.












Click it and Unblock the Notifications