Get Updates
Get notified of breaking news, exclusive insights, and must-see stories!

മകൻ അമ്മയേയും സഹോദരിയേയും കൊന്നു!! തന്റെ മരണശേഷം അവര്‍ അനാഥരാവാതിരിക്കാനെന്ന് മൊഴി

ഹേമലത (57) മകള്‍ ജയലക്ഷ്മി (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

ചെന്നൈ: അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും, അങ്ങനെ സംഭവിച്ചാല്‍ അമ്മയ്ക്കും അനിയത്തിയ്ക്കും ആരും ഇല്ലാത്ത അവസ്ഥ വരരുതെന്നും കരുതിയാണ് ഇരുവരേയും കൊന്നതെന്നാണ് യുവാവ് പോലീസില്‍ മൊഴി നല്‍കിയത്.

Murder

കെ പി കോവില്‍ സ്ട്രീറ്റില്‍ താമസിച്ചിരുന്ന ഹേമലത (57) മകള്‍ ജയലക്ഷ്മി (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ജയലക്ഷ്മി അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. സംഭവുമായി ബന്ധപ്പെട്ട് ഹേമലതയുടെ മകന്‍ ബാലമുരുകനെ പോലീസ് അറസ്റ്റ് ചെയ്തു.

death

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചിനീയറായിരുന്നു ബാലമുരുകന്‍. ഇയാളുടെ അച്ഛന്‍ മരണ ശേഷം ബാലമുരുകൻ മാനസികാസ്യാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അണ്ണാ സര്‍വ്വകലാശാലയിലെ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു ഹേമലത. ഹേമലതയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സഹോദരി വീട്ടില്‍ അന്വേഷിച്ച് വന്നപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബാലമുരുകന്‍ മാത്രമാണ് വീട്ടില്‍ വന്നത് എന്ന് വ്യക്തമായി. തന്റെ മരണ ശേഷം അമ്മയും സഹോദരിയും ഒറ്റപ്പെടുമെന്നതിനാല്‍ അവരെ കൊല്ലുകയായിരുന്നെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+