Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ നടപടിയില്‍ കാലിടറി കേന്ദ്രം; തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് ചെലവ് ഏറ്റെടുത്തേക്കും

കൊച്ചി: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ മൂന്നാഘട്ടത്തിലാണ്. ചില മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ കുടുങ്ങി കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളേയും വിദ്യാര്‍ത്ഥികളേയും തീര്‍ത്ഥാടകരേയും ഉള്‍പ്പെടെ ,സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമവും നടന്നു വരികയാണ്.

ട്രെയിന്‍ മുഖാന്തരമാണ് ഇത്തരത്തില്‍ തൊഴിലാളികളേയും വിദ്യാര്‍ത്ഥികളേയും സ്വന്തം നാടുകളിലെത്തിക്കുന്നത്. എന്നാല്‍ ഇവരില്‍ നിന്നും ട്രെയിന്‍ ടിക്കറ്റിന് പണം ഈടാക്കുന്നതിനെതിരെ വലിയ വിമര്‍ശങ്ങളാണ് ഉയരുന്നത്. പിന്നാലെ ടിക്കറ്റിന്റെ ചെലവ് സര്‍ക്കാര്‍ ഏറ്റെത്തേക്കുമെന്നാണ് സൂചന.

ടിക്കറ്റിന്റെ 85 ശതമാനം കേന്ദ്രം

ടിക്കറ്റിന്റെ 85 ശതമാനം കേന്ദ്രം

ട്രെയിന്‍ ടിക്കറ്റിന്റെ 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കുമെന്ന തീരുമാനത്തിലേക്കെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വ്യാപിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ റെയില്‍വേ പണം നല്‍കാതെ സര്‍വ്വീസ് നടത്തില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. 8 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ് ഒരു സര്‍വ്വീസില്‍ നിന്നും റെയില്‍വേക്ക് ലഭിക്കുന്നത്.

പണം നല്‍കി യാത്ര

പണം നല്‍കി യാത്ര

നോണ്‍ സ്റ്റോപ്പ് ട്രെയിനുകളായതിനാല്‍ ടിക്കറ്റ് നിരക്കിനും റിസര്‍വേഷന്‍ നിരക്കിനും പുറമേ 20 രൂപയാണ് അധികം ഈടാക്കുന്നത്. ഇപ്പോള്‍ നടത്തിയ സര്‍വ്വീസുകളില്‍ മിക്ക യാത്രക്കാരും പണം നല്‍കിയാണ് യാത്ര ചെയ്യുന്നത്. ആദ്യ ദിവസം പണമില്ലാത്ത യാത്രക്കാരെയും അനുവദിച്ചിരുന്നെങ്കിലും ഇന്നലെ മുതല്‍ പണമുള്ളവര്‍ മാത്രം യാത്രക്ക് തയ്യാറായാല്‍ മതിയെന്ന് നിര്‍ദേശം നല്‍കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

അതേസമയം ഇത്തരത്തില്‍ പണമില്ലാതെ വലയുന്ന തൊഴിലാളികളുടെ മുഴുവന്‍ യാത്ര ചെലവും ഏറ്റെടുക്കാമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നത്. സോണിയാഗാന്ധിയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

മടക്കയാത്രക്ക് കൂടുതല്‍ തുക

മടക്കയാത്രക്ക് കൂടുതല്‍ തുക

ഈ പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളില്‍ നിന്നും മടക്കയാത്രക്ക് കൂടുതല്‍ തുക ഈടാക്കുന്നത് കടുത്ത ദ്രോഹമാണെന്ന് കാട്ടിയാണ് സോണിയ ഇത്തരമൊരു പ്രഖ്യാപനവുമായി മുന്നോട്ട് വരുന്നത്. അതത് സംസ്ഥാന കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ ചെലവുകള്‍ വഹിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇത് പാര്‍ട്ടിയുടെ എളിയ സംഭാവനയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കൊറോണ ഫണ്ടിലേക്ക് 150 കോടി

കൊറോണ ഫണ്ടിലേക്ക് 150 കോടി

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാര്‍ക്ക് സൗജന്യ വിമാന യാത്ര ക്രമീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ ഗുജറാത്തിലെ ഒരു പൊതുപരിപാടിക്ക് 100 കോടി മുടക്കുമ്പോള്‍ പിഎം കൊറോണ ഫണ്ടിലേക്ക് 150 കോടി നല്‍കാന്‍ റെയില്‍വേ തയ്യാറാകുമ്പോള്‍ അതേ മര്യാദയും ഉത്തരവാദിത്തവും എന്തേ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ സ്വീകരിക്കാത്തത്, സോണിയ ചോദിച്ചു.

Recommended Video

cmsvideo
    രാഹുലിന്റെ ചോദ്യങ്ങളില്‍ വെട്ടിലായി മോദി | Oneindia Malayalam
    സ്‌പെഷ്യല്‍ ട്രെയിനുകള്‍

    സ്‌പെഷ്യല്‍ ട്രെയിനുകള്‍

    കേന്ദ്ര ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നേരത്തെ തൊഴിലാളികളെ ബസില്‍ കൊണ്ട് പോകാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടികാട്ടി സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+