കുടിയേറ്റ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ റേഷന്‍; ഒറ്റ കാരണം; കേന്ദ്രത്തിനെതിരെയും ദീദി
കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതൊടെ കുടിയേറ്റ തൊഴിലാളികളെ പശ്ചിമ ബംഗാളില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളിലെത്തുന്ന അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകാറില്ലെന്നും അതിന് ഒരേ ഒരു കാരണ മാത്രമെയുള്ളുവെന്നും മുഖ്യ മന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

സൗജന്യ റേഷന്‍
സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികള്‍ ഇവിടം വിട്ട് പോകാത്തത് അവര്‍ക്ക് കിട്ടുന്ന സംരക്ഷണവും പരിഗണനയും കൊണ്ടാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. അതിഥിതൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ റേഷന്‍ നല്കുന്ന മറ്റേതെങ്കിലും സംസ്ഥാനം രാജ്യത്തുണ്ടോയെന്ന് മമതാ ബാനര്‍ജി ചോദിക്കുന്നു.

കേന്ദ്രം സഹായിച്ചില്ല
ഒപ്പം കേന്ദ്രസര്‍ക്കാരിനെതിരേയും പരോക്ഷമായി മമത രംഗത്തെത്തി. സൗത്ത് കൊല്‍ക്കത്ത അധ്യക്ഷനും അദ്ദേഹത്തിന്റെ അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചപ്പേള്‍ കേന്ദ്രത്തില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ബിജെപിക്കെതിരെ
സഹായം ആവശ്യപ്പെട്ടിട്ട് പോലും കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും നല്‍കിയിട്ടില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. താന്‍ മുന്‍കൈ എടുത്തിട്ടാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു മമതാ ബാനര്‍ജി പറഞ്ഞു. മമത ബാനര്‍ജിയുടെ ആരോപണം സംസ്ഥാന ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വലിയ ക്ഷതമാണ്.

ആയുഷ്മാന്‍ ഭാരത്
ഒപ്പം മമതാ ബാനര്‍ജി സംസ്ഥാനത്ത് നടപ്പാക്കിയ സ്വാസ്ത്യ സതി സ്കീം രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതിയും തമ്മില്‍ താരതമ്യപ്പെടുത്തിയം വിശകലനം നടത്തി. ആയുഷ്മാന്‍ ഭാരത് പ്രകാരമുള്ള ആനൂകൂല്യങ്ങള്‍ 40 ശതമാനം മാത്രമെ നല്‍കുന്നുള്ളൂവെന്നായിരുന്നു മമതയുടെ വിമര്‍ശനം.

കേന്ദ്രം പ്രശംസ പറ്റുന്നു
ആയുഷ്മാന്‍ ഭാരത് പ്രകാരം കേന്ദ്രം 40 ശതമാനം മാത്രം ആനുകൂല്യങ്ങള്‍ നല്‍കുകയും അതിന്റെ പ്രശംസ പറ്റുകയും ചെയ്യുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി പ്രകാരം 100 ശതമാനം ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

പദ്ധതി
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാനത്ത് ചുഴലിക്കാറ്റും വലിയ നാശ നഷ്ടം വിതച്ചിരുന്നു. ഇത് രണ്ടും സൃഷ്ടിച്ച വലിയ നാശനഷ്ടം തടയാന്‍ സംസ്ഥാനത്ത് മികച്ച പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ ഇപേക്ഷിച്ച് കുറവാണെന്നും മമത വ്യക്തമാക്കി.

ലോക്ക്ഡൗണ്‍
സംസ്ഥാനത്ത് കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണ്. കൊറോണ ഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. ട്രെയിന്‍, മെട്രോ സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കൊറോണ രോഗത്തിനുള്ള ചികില്‍സയ്ക്ക് പരമാവധി ഈടാക്കാവുന്ന പണത്തിന്റെ തോത് നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications