• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റെയിൽവേയുടെ ഓൺലൈറ്റ് ടിക്കറ്റ് ബുക്കിങ്ങ് പാരയായി;ബുക്ക് ചെയ്യാനാവാതെ കുടിയേറ്റ തൊഴിലാളികൾ!! നിരാശ

ദില്ലി; ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി മാത്രം വിതരണം ചെയ്യാനുള്ള റെയിൽവേയുടെ തിരുമാനത്തിൽ വലഞ്ഞ് കുടിയേറ്റ തൊഴിലാളികൾ. സർവ്വീസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന റെയിൽവേയുടെ അറിയിപ്പിന് പിന്നാലെ നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഓൺലൈൻ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂവെന്ന് അറിയച്ചതോടെ എല്ലാവർക്കും നിരാശരായി മടങ്ങേണ്ടി വന്നു.

മെയ് 12 മുതൽ 15 ഇടങ്ങളിലേക്ക് സർവ്വീസ് നടത്താനാണ് റെയിൽവേയുടെ തിരുമാനിച്ചിരിക്കുന്നത്. ദില്ലിയിൽ നിന്നും അഗര്‍ത്തല, ഹൗറാ, പാട്നാ, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബെംഗളുരു, ചെന്നൈ തിരുവനന്തപുരം, മഡ്ഗാവോ, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടേക്കാണ് സർവ്വീസ് നടത്തുക.

ഇന്ന് വൈകിട്ട് നാല് മണി മുതൽ ഓൺലൈനിൽ ടിക്കറ്റെടുക്കാം എന്നായിരുന്നു അറിയിപ്പ്. അതേസമയം ഐആർസിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. കണ്‍ഫര്‍മേഷന്‍ കിട്ടിയ ടിക്കറ്റ് കൈവശം ഉള്ളവരെ മാത്രമെ ദില്ലി സ്റ്റേഷനില്‍ പ്രവേശിപ്പിക്കുവെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഇതൊന്നും അറിയാതെയാണ് തൊഴിലാളികൾ കൂട്ടമായി എത്തിയത്.

ട്രെയിനുകൾ സർവ്വീസ് തുടങ്ങുമെന്ന് മാത്രമേ തങ്ങൾക്ക് അറിവുണ്ടായിരുന്നുള്ളൂവെന്ന് ദില്ലി റെയിൽവേ സ്റ്റേഷനിൽ എത്തിയ തൊഴിലാളികൾ പറഞ്ഞു. തൊഴിൽ ഇല്ലാതായതോടെ ജീവിക്കാനുള്ള എല്ലാവഴികളും അടഞ്ഞിരിക്കുകയാണ്. ഭക്ഷണവും അവശ്യസൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല. സ്വദേശത്തേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാർഗവും മുൻപിലില്ലെന്നും ഇവർ പറയുന്നു.

cmsvideo
  Indian Railways back on track: Full list of trains that will run from May 12 | Oneindia Malayalam

  അതിനിടെ വിവിധ സ്ഥലങ്ങളില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ റെയില്‍വേ ട്രാക്കുകള്‍ വഴി പാലയനം ചെയ്യുന്നതോടെ ട്രെയിനുകളുടെ വേഗപരിധി മണിക്കൂറിൽ 40 കിമി ആയി കുറയ്ക്കാൻ റെയിൽവേ നിർദ്ദേശിച്ചു. ട്രാക്കുകള്‍ വഴിയുള്ള കുടിയേറ്റ തൊഴിലാളികളുടെ നീക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആര്‍പിഎഫ്, ഗേറ്റ്മാന്‍, ട്രാക്ക്മാന്‍ എന്നിവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  കാൽനടയായി ആരെയും സ്വന്തം നാട്ടിലേക്ക് പോകാൻ അനുവദിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങിനെ അതിഥി തൊഴിലാളികളെ കണ്ടാൽ അവരെ ഉടൻ തന്നെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റണം. ഇവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാം ലഭ്യമാക്കണം. സംസ്ഥാനങ്ങൾ കൂടുതൽ ശ്രമിക് ട്രെയിനുകൾ ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കാൻ സഹകരിക്കണമെന്നും കേന്ദ്രം അഭ്യർത്ഥിച്ചു.

  വീണ്ടും അമേഠിയിൽ; സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി!! സമാന തന്ത്രം

  കോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടും

  കാസര്‍ഗോഡന്‍ വിജയം; കൊവിഡ് രോഗികളുടെ എണ്ണം 178 ൽ നിന്ന് പൂജ്യമായി!! രോഗമുക്തി നേടിയത് ഇങ്ങനെ

  English summary
  Migrants are struggling to book online ticket for trains
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X