കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീനയെ കൊന്ന ദിവസം അമ്മ തന്നെയും കൊല്ലാന്‍ ശ്രമിച്ചു: ഇന്ദ്രാണിയുടെ മകന്‍

  • By Muralidharan
Google Oneindia Malayalam News

മുംബൈ: കോളിളക്കം സൃഷ്ടിച്ച ഷീന ബൊറ കൊലക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ദ്രാണിയുടെ മകന്‍ മിഖായേല്‍ രംഗത്ത്. ഷീന കൊല്ലപ്പെട്ട ദിവസം അമ്മയായ ഇന്ദ്രാണി തന്നെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്നാണ് മിഖായേല്‍ ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മിഖായേലിനെ ചോദ്യം ചെയ്യാനായി മുംബൈ പോലീസ് വിളിപ്പിച്ചിരുന്നു.

ഷീന കൊല്ലപ്പെട്ട ദിവസം ഇന്ദ്രാണി തന്നെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ മദ്യം നല്‍കിയിരുന്നു എന്ന് മിഖായേല്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബോധംകെടുന്നത് പോലെ തോന്നിയപ്പോള്‍ അമ്മയുടെ ഫ്‌ലാറ്റില്‍ നിന്നും താന്‍ തിരിച്ചുപോകുകയായിരുന്നു. ഈ സംഭവമാണ്, ഇന്ദ്രാണി അന്ന് തന്നെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതാകാം എന്ന് മിഖായേല്‍ കരുതുന്നത്.

mikhail-bora1

എന്നാല്‍ മിഖായേല്‍ എന്തുകൊണ്ടാണ് ഇത്രയും കാലം ഈ വിവരം പുറത്തുപറയാതിരുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. 2012 ഏപ്രില്‍ 24 നാണ് ഷീന ബൊറ കൊല്ലപ്പെട്ടത്. ഷീനയെ കാണാതായ ദിവസങ്ങളിലാണ് തന്നെ മുംബൈ വോര്‍ളിയിലെ ഫ്‌ലാറ്റിലേക്ക് ഇന്ദ്രാണി വിളിപ്പിച്ചതെന്നാണ് മിഖായേല്‍ പറയുന്നത്. പീറ്റര്‍ മുഖര്‍ജി അപ്പോള്‍ വിദേശത്ത് അവധി ആഘോഷിക്കുകയായിരുന്നു.

രാഹുല്‍ മുഖര്‍ജി എന്ന ആളുമായി ഷീനയുടെ വിവാഹക്കാര്യം സംസാരിക്കാനാണ് അമ്മ തന്നെ വിളിപ്പിച്ചത്. മയക്കുമരുന്ന് കലര്‍ത്തിയ മദ്യം നല്‍കി. ഖന്നയും ഇന്ദ്രാണി മുഖര്‍ജിക്കൊപ്പം അവിടെ ഉണ്ടായിരുന്നു. ഷീനയെ കൊണ്ടുവരാന്‍ ഇന്ദ്രാണിയും ഖന്നയും പോയ തക്കം നോക്കി താന്‍ രക്ഷപ്പെടുകയായിരുന്നു. ഷീനയെയും തന്നെയും ഫ്‌ലാറ്റില്‍ വെച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം എന്നാണ് മിഖായേല്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.

English summary
A day after he was brought to Mumbai for questioning in the Sheena Bora murder case, Indrani Mukerjea's son Mikhail has said that Indrani had plotted to kill him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X