Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ പട്ടാപ്പകല്‍ തീവ്രവാദികളുടെ വിളയാട്ടം; മുന്‍ പോലീസ് ഓഫീസറെ വെടിവച്ചുകൊന്നു

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. 40 സൈനികരുടെ വീരമൃത്യുവിന് കാരണമായ ആക്രമണം നടന്ന പുല്‍വാമയില്‍ തന്നെയാണ് പുതിയ ആക്രമണവും. മുന്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു, പട്ടാപ്പകല്‍ നടന്ന സംഭവം തെക്കന്‍ കശ്മീരിനെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

Pulwama

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള ഗ്രാമത്തില്‍ ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത്. ആഷിഖ് അഹ്മദ് നായക് ആണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. പിങ്ക്‌ലീന പ്രദേശത്തുകൂടെ നടന്നു പോകുകയായിരുന്നു നായക്. ഈ വേളയിലാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

ഇതേ പ്രദേശത്ത് ഫെബ്രുവരി 18ന് ശക്തമായ ഏറ്റുമുട്ടലുണ്ടായിരുന്നു. അന്ന് മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. 25കാരനായ നായക് സൈന്യത്തിന്റെ കശ്മീര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സപ്തംബറില്‍ ഒഴിഞ്ഞു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് സര്‍വീസില്‍ നിന്ന് ഒഴിഞ്ഞത്.

വെടിയേറ്റ ആഷിഖ് അഹ്മദ് നായകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പുല്‍വാമയില്‍ ശക്തമായ സുരക്ഷ നിലനില്‍ക്കവെയാണ് പകല്‍ ആക്രമണമുണ്ടായത്. ഇതോടെ പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+