കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ വ്യോമസേന വിമാനം തകർന്ന സംഭവം; 6 ഐഎഎഫ് പൈലറ്റും പ്രദേശവാസിയും കൊല്ലപ്പെട്ടു

Google Oneindia Malayalam News

ശ്രീനഗർ: വ്യോമസേനയുടെ എംഐ–17 ട്രാൻസ്പോർട്ട് ഹെലിക്കോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ തകർന്നുവീണ് അറ് ഐഎഎഫ് പൈലറ്റും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെൻഡ് കാലാൻ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് ഹെലിക്കോപ്റ്റർ തകർന്നു വീണത്.

<strong>കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!</strong>കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!

തകർന്ന് വീണ ഉടനെ തന്നെ തീപ്പിടിക്കുകയായിരുന്നു. സാങ്കേതിക തകരാറ് കാരണമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് സൈന്യം വിശദീകരിച്ചു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ നേരത്തെ വ്യക്തമാകക്കിയിരുന്നു. അതിർത്തിയിൽ യുദ്ധ സമാനമായ നില തുടരുകയാാണ്.

Aircraft

പാക് പ്രകോപനത്തെത്തുടര്‍ന്ന് ജമ്മുകശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചിട്ടിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങള്‍ വ്യോമനിരോധിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിച്ചു. ഏതുസാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് അര്‍ധസൈനികവിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
English summary
6 IAF Officers, Civilian Killed In Chopper Crash In J&K's Budgam: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X