Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവ പിടിക്കാന്‍ കുറുക്കുവഴികളില്ല, ജനങ്ങള്‍ക്ക് വേണ്ടത് ഇക്കാര്യം, ക്ലിക്കായാല്‍ ഭരിക്കാം!!

ദില്ലി: ഗോവ നിലനിര്‍ത്താന്‍ പഠിച്ച പതിനെട്ടടവും പയറ്റി നോക്കുകയാണ് ബിജെപി. എന്നാല്‍ കാര്യങ്ങള്‍ അവര്‍ വിചാരിച്ച രീതിയില്‍ അല്ല പോകുന്നത്. പ്രധാനമായും ഗോവയിലെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബിജെപി സര്‍ക്കാരിനെ ശക്തമായി ബാധിച്ചിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം അതിശക്തമാക്കാന്‍ കാരണവും ഖനന വിഷയമാണ്.

എന്നാല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അതിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദുര്‍ബലമായി കിടന്നിരുന്ന കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നതും ഇതേ വിഷയമാണ്. എന്നാല്‍ കടുത്ത തൊഴിലില്ലായ്മ ഇതിനിടയിലുണ്ട്. അത് ആര് പരിഹരിക്കുമെന്നാണ് ഗോവയിലെ യുവാക്കള്‍ ചോദിക്കുന്നത്.

1

ഖനനം എന്നത് ഗോവയിലെ പ്രചാരണത്തിലെ വൈകാരിക വിഷയമായി മാറിയിരിക്കുകാണ്. ഫെബ്രുവരി പതിനാലിന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏറ്റവും വലിയ പ്രശ്‌നവും ഖനനമാണ്. ഇരുമ്പയിരം ഖനനം വീണ്ടും ആരംഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എഎപിയുടെയും പ്രഖ്യാപനം. ഏകദേശം ഒരുലക്ഷത്തോളം ആളുകള്‍ ഈ ഖനനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഗോവയിലെ ഏറ്റവും തീവ്രമായ പ്രാദേശിക വിഷയമാണിത്. 2012ലാണ് ഇവിടെ ഖനനം നിരോധിക്കപ്പെട്ടത്. പലരുടെയും ഉപജീവനമാര്‍ഗമാണ് ഇതോടെ അവസാനിച്ചത്. കുടുംബങ്ങള്‍ പലതും പട്ടിണിയിലായി. ബിജെപി സര്‍ക്കാരിന് ഇത് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കാത്തത് വലിയ വെല്ലുവിളിയാണ്.

2

മനോഹര്‍ പരീക്കറിന്റെ കാലത്താണ് അനധികൃത ഖനനം എന്ന വാദം ഏറ്റവും കൂടുതല്‍ ശക്തമായത്. ബിജെപിയാണ് ഇത് ഉയര്‍ത്തി കൊണ്ടുവന്നതും. അതുകൊണ്ട് തന്നെ ഖനനം ആരംഭിക്കുമെന്ന ബിജെപിയുടെ വാദം ജനങ്ങള്‍ കാര്യമായി എടുക്കുന്നില്ല. ഇത്രയും കാലം ബിജെപിയാണ് തങ്ങളെ ദ്രോഹിച്ചതെന്ന നിലപാടിലാണ് ഗോവയിലെ വോട്ടര്‍മാര്‍. 2018ലാണ് സുപ്രീം കോടതി വേദാന്ത ലിമിറ്റഡിന്റെ ഖനനാനുമതി റദ്ദാക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളും മൈനിംഗ് കമ്പനികള്‍ നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ പാരിസ്ഥിതിക അനുമതിയും ഖനനാനുമതിയും ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.

3

അതേസമയം പ്രാദേശിക വികാരം അറിഞ്ഞാണ് കോണ്‍ഗ്രസും എഎപിയും കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അരവിന്ദ് കെജ്രിവാളാണ് ഈ വിഷയം ശക്തമായി ഉയര്‍ത്തിയത്. എഎപിക്ക് അധികാരം കിട്ടിയാല്‍ ആറ് മാസത്തിനുള്ളില്‍ ഖനനം വീണ്ടും ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഖനന മേഖലയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് ഖനനം ആരംഭിക്കുന്നത് വരെ അയ്യായിരം രൂപ ലഭിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇത് പിന്നീട് കോണ്‍ഗ്രസും ഏറ്റെടുത്തു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ മറുപടി പറയുകയല്ലാതെ മറ്റ് മാര്‍ഗമില്ലാത്ത അവസ്ഥയിലായിരുന്നു ബിജെപി. പുതിയ ഖനന നയം കൊണ്ടുവരുമെന്ന് അടക്കം ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ ഖനനം ആരംഭിച്ച്, മൈനിംഗ് കോര്‍പ്പറേഷന്‍ തന്നെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് നേരത്തെ പറഞ്ഞതാണ്.

4

മൈനിംഗ് കോര്‍പ്പറേഷന്‍ അടക്കം കൊണ്ടുവരുന്നതിനോട് സുപ്രീം കോടതിക്ക് എതിര്‍പ്പില്ല. അതേസമയം മുഖ്യമന്ത്രിയുടെ മണ്ഡലമായ. സാന്‍ക്വെലിം പോലും ഖനനം നിരോധിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. 2012 മുതല്‍ ആകെ കഷ്ടത്തിലാണെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സവര്‍ഭട്ട് ഗ്രാമത്തിലെ ശോഭ എന്ന സ്ത്രീ പറയുന്നത്. തന്റെ മകന്‍ ഒരു ഡ്രൈവറായിരുന്നു. മെച്ചപ്പെട്ട ജീവിതമായിരുന്നു ഞങ്ങള്‍ നയിച്ചിരുന്നത്. എന്നാല്‍ അവന് പ്രായമായി വരികയാണ്. ഇപ്പോള്‍ ഒരു ജോലിക്കായി അവന്‍ എല്ലാവരോടും അന്വേഷിച്ച് നടക്കുകയാണെന്നും ശോഭ പറഞ്ഞു. ജോലി ഇല്ലാത്തത് കൊണ്ട് ആരും അവനെ വിവാഹം കഴിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

5

അതേസമയം സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് 88 ഖനന ലീസുകള്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് അടക്കമാണ് സുപ്രീം കോടതി നിരോധിച്ചത്. 2012ല്‍ ഖനനം നിര്‍ത്തിയിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇടപെടലിലൂടെ കുറച്ച് സമയത്തേക്ക് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി വന്നതോടെ സുപ്രീം കോടതി സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് നിലേഷ് നായിക് എന്നയാള്‍ പരയുന്നു. ഖനനം നിര്‍ത്തിയതോടെ എല്ലാ ബിസിനസും നിലച്ചു. ഭക്ഷണം വാങ്ങാന്‍ പോലും പറ്റുന്നില്ല. പന്ത്രണ്ട് പേരുള്ള കുടുംബമാണ് തന്റേത്. കുടുംബം പോറ്റാന്‍ ട്രക്ക് വില്‍ക്കേണ്ടി വന്നുവെന്ന് നിലേഷ് നായിക് പറഞ്ഞു.

6

പലരും ഖനന മേഖലയില്‍ ഡ്രൈവര്‍മാരായിരുന്നു. ഖനനം ഇല്ലാതായതോടെ ഇവര്‍ക്ക് ഡ്രൈവിംഗും ഇല്ലാതായി. മറ്റ് ജോലികളും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഗോവക്കാരി ഏക്തയ്ക്കും ഇത് തന്നെയാണ് പറയാനുള്ളത്. മുമ്പ് തന്റെ പിതാവിന്റെ ഗാരേജില്‍ ധാരാളം ട്രക്കുകള്‍ വരാറുണ്ടായിരുന്നു.ഇപ്പോള്‍ വാഹനത്തിന് പെയിന്റ് അടിക്കാന്‍ ആരും വരാറില്ലെന്നും ഏക്ത പറഞ്ഞു. ഉള്ള വരുമാനവും പോയെന്ന് അവര്‍പറഞ്ഞു. ബിച്ചോലിം മണ്ഡലത്തിലെ പല കുടുംബങ്ങളും ഖനനം ഇല്ലാത്തത് കൊണ്ട് തൊഴില്‍ ഇല്ലാതായി. 2009ല്‍ 15000 രൂപ വരെ പലര്‍ക്കും ലഭിച്ചിരുന്നു. ഇപ്പോള്‍ വലിയ ബുദ്ധിമുട്ടാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ അത് ഗോവ പിടിക്കുന്നതിന് തുല്യമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+