കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണം ജാതിപ്രശ്‌നമല്ലെന്ന് സ്മൃതി ഇറാനി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണമായത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെന്നുള്ള ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതിനെതിരെ പ്രതികരണവുമായി സ്മൃതി ഇറാനി രംഗത്തു വന്നു. രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണം ജാതി പ്രശ്‌നമല്ലെന്നാണ് സ്മൃതി പറയുന്നത്.

രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദി സ്മൃതി ഇറാനിയോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദി സ്മൃതി ഇറാനിയോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ദളിതനായതു കൊണ്ടല്ല രോഹിത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. രോഹിത്തു പോലും ആത്മഹത്യാ കുറിപ്പില്‍ ഇത്തരമൊരു കാര്യം പരാമര്‍ശിക്കുന്നില്ല. ആത്മഹത്യാ കുറിപ്പില്‍ ഏതെങ്കിലുമൊരു വ്യക്തിയുടെയോ സംഘടനയുടെയോ പേര് പറയുന്നില്ലെന്നും സ്മൃതി ചൂണ്ടി കാണിക്കുന്നു.

smriti-irani-latest3

രോഹിത് അടക്കമുള്ള ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സ്മൃതി ഇറാനി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല അധികൃതര്‍ക്ക് സ്മൃതി ഇറാനിയുടെ ഓഫീസില്‍ നിന്നും അഞ്ച് കത്തുകള്‍ അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, മുന്‍പ് കോണ്‍ഗ്രസ് എം.പി ഹനുമന്തറാവു ഇതേ പ്രശ്‌നം ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയ്ക്ക് കത്ത് അയച്ചിരുന്നുവെന്നും സ്മൃതി പറയുന്നു. എബിവിപി പ്രവര്‍ത്തകരെ രോഹിതും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചുവെന്ന കേസുണ്ടെന്നാണ് പറയുന്നത്. ഈ കേസില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നതായാണ് പറയുന്നത്. ഇതിനെതിരെയാണ് സ്മൃതി പ്രതികരിച്ചത്.

English summary
This Was Not A Caste Battle, Says Minister Smriti Irani On Hyderabad Student Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X