കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ വിവാഹമോചനം: ഭേദഗതിയ്ക്ക് അനുമതി, ഭേദഗതി 147 വര്‍ഷം പഴക്കമുള്ള നിയമത്തിന്!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: 147 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹമോചന നിയമം ഭേദഗതി ചെയ്യാന്‍ നിയമമന്ത്രാലയത്തിന്റെ അനുമതി. വിവാഹ മോചനത്തിനായി ദമ്പതികള്‍ രണ്ട് വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്നത് ഒരു വര്‍ഷമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശയ്ക്കാണ് കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കിയത്.

ഭേദഗതിയ്ക്ക് നിയമമന്ത്രാലയം അനുമതി നല്‍കിയതോടെ അടുത്ത ക്യാബിനറ്റ് യോഗത്തില്‍ വിഷയം പരിഗണിയ്ക്കും. ക്യാബിനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടുകൂടി ഇത് സംബന്ധിച്ച അന്തിമ തീരുമാനം പുറത്തുവരും. ക്രിസ്ത്യന്‍ വിവാഹ മോചനത്തിലെ വിവിധ വകുപ്പുകളാണ് പുതിയ തീരുമാനത്തോടെ ഭേദഗതി ചെയ്യുക. മറ്റ് മതങ്ങളുടെ വിവാഹ മോചന നിയമങ്ങളില്‍ ഏറെ വേര്‍തിരിവില്ലാത്ത നിയമം പ്രാബല്യത്തില്‍ വരുത്താണ് ഇപ്പോള്‍ നിര്‍ദ്ദേശിയ്ക്കപ്പെട്ടിട്ടുള്ള ഭേദഗതി.

ക്രിസ്തുമത

ക്രിസ്തുമത

ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിലെ 10 എ(1) വകുപ്പ് പ്രകാരം ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ക്ക്
വിവാഹമോചനം ലഭിക്കുന്നതിനായി ദമ്പതികള്‍ രണ്ട് വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്ന് ചട്ടമുണ്ട്. മറ്റ് മതങ്ങളില്‍ ഇത് ഒരു വര്‍ഷമാണ്.

ഭേദഗതി

ഭേദഗതി

1869ലെ വിവാഹ മോചന നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതോടെ 147 വര്‍ഷം പഴക്കമുള്ള ചട്ടമാണ് ചരിത്രമാകുന്നത്. മറ്റ് മതങ്ങള്‍ക്കൊപ്പം സാദൃശ്യം കൊണ്ടുവരുന്നതിനായാണ് സുപ്രീം കോടതി ഈ നിയമത്തില്‍ ഇത്തരത്തിലൊരു ഭേദഗതി ആവശ്യപ്പെട്ടത്.

ജില്ലാ കോടതി

ജില്ലാ കോടതി

സ്ത്രീക്ക് താന്‍ താമസിക്കുന്ന പ്രദേശത്തോ ദമ്പതികള്‍ ഒടുവില്‍ താമസിച്ച സ്ഥലത്തോ ഉള്ള ജില്ലാ കോടതിയെ വിവാഹ മോചനം ആവശ്യപ്പെട്ട് സമീപിക്കാന്‍ കഴിയുന്നതാണ് വിവാഹമോചന നിയമത്തിലെ രണ്ടാമത്തെ വകുപ്പ്.

ദമ്പതികള്‍

ദമ്പതികള്‍

നിയമമന്ത്രാലയം അനുമതി നല്‍കിയ ഭേദഗതി പാര്‍ലെമെന്റ് പാസാക്കുന്നതോടെ ദമ്പതികള്‍ വേര്‍പിരിഞ്ഞു താമസിക്കുന്നത് കാലയളവ് ഒരു വര്‍ഷമായി കുറയും. ഭേദഗതിയ്ക്ക് യോജിച്ച് പ്രകടിപ്പിച്ച് 24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

English summary
Ministry of Law approves amendment in christian Divorce Law. Supreme court also suggested to ament the 147 year old law to make uniformity among other religion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X