അമ്മയുടെ ഒത്താശ..പ്രായപൂര്‍ത്തിയാകാത്ത മകളെ 6 വര്‍ഷമായി പീഡിപ്പിച്ച് അച്ഛന്‍..!! ഞെട്ടിക്കും..!!

  • By: സബ
Subscribe to Oneindia Malayalam

പൂനെ : അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതും മുത്തച്ഛന്‍ കൊച്ചുമകളെ പീഡിപ്പിക്കുന്നതുമെല്ലാം പതിവായിരിക്കുന്നു രാജ്യത്ത്. ഓരോ ദിവസവും ഇത്തരത്തിലുള്ള വാര്‍ത്തകളുടെ എണ്ണം കൂടിവരികയുമാണ്. അതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വീടുകളില്‍ സ്വന്തക്കാരായ പുരുഷന്മാരുടെ പീഡനങ്ങള്‍ക്കിരയാവുന്നത്.

ഇന്നലെ ഒഡിഷയിലെ പുരിയില്‍ കൊച്ചുമകളെ മൂന്ന് വര്‍ഷമായി മുത്തച്ഛന്‍ പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പൂനെയില്‍ നിന്നും സമാനമായ വാര്‍ത്ത വരുന്നത്. 12 വയസ്സുകാരിയായ പെണ്‍കുട്ടിയെ 6 വര്‍ഷമായി പീഡിപ്പിക്കുന്നത് സ്വന്തം അച്ഛന്‍ തന്നെയാണ്.

പൂനെ നടുങ്ങി

മഹാരാഷ്ട്രയിലെ പൂനെയിലാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ പീഡിപ്പിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇയാള്‍ സ്വന്തം മകളെ പീഡിപ്പിക്കുന്നു എന്നാണ് വിവരം.

അമ്മയ്ക്കും പങ്ക്

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 12 വയസ്സ് മാത്രമാണ് പ്രായം. അച്ഛന് മാത്രമല്ല, പെണ്‍കുട്ടിയുടെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പുറത്ത് പറയരുതെന്ന് അമ്മ

മകളെ ഭര്‍ത്താവ് നിരന്തരമായി ബലാത്സംഗം ചെയ്യുന്നുവെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. അച്ഛന്‍ പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി അമ്മയെ അറിയിച്ചപ്പോള്‍ പുറത്താരോടും പറയരുത് എന്നായിരുന്നു അമ്മയുടെ മറുപടി.

പെൺകുട്ടി ഗർഭിണി

അച്ഛന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ വീട് വിട്ട് പോകാനാണത്രേ പെണ്‍കുട്ടിയോട് അമ്മ ആവശ്യപ്പെട്ടത്.

6 വർഷത്തെ പീഡനം

തുടര്‍ച്ചയായി 6 വര്‍ഷത്തോളമായി പെണ്‍കുട്ടി അച്ഛന്റെ പീഡനത്തിന് ഇരയാവുന്നു. പലതവണ കുട്ടി ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചു. അപ്പോഴൊക്കെ പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു.

പരാതിയുമായി പൊലീസിനടുത്ത്

പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി സ്വയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതനുസരിച്ച് വകാദ് പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറത്ത് വന്നത്.

മാതാപിതാക്കൾ കസ്റ്റഡിയിൽ

പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഐപിസി 2012 പ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഒഡിഷയില്‍ മുത്തച്ഛന്‍

ഇന്നലെയാണ് ഒഡിഷയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിക്കുന്നതായി വാര്‍ത്ത പുറത്ത് വന്നത്. അച്ഛന്റെ അറിവോടെ പെണ്‍കുട്ടി മൂന്ന് വര്‍ഷമായി മുത്തച്ഛനാല്‍ പീഡിപ്പിക്കപ്പെടുന്നു.

ഞെട്ടിക്കുന്ന കണക്കുകൾ

കണക്കുകള്‍ പ്രകാരം ദിവസേനെ നിരവധി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് രാജ്യത്ത് ഓരോ ദിവസവും പീഡനത്തിന് ഇരയാവുന്നത്. രാജ്യത്ത് 10 ശതമാനത്തോളം കുട്ടികള്‍ സ്വന്തം വീട്ടില്‍ തന്നെ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്.

ഉയരുന്നു പീഡനക്കണക്ക്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് ബാലവേല നടക്കുന്നയിടങ്ങളിലാണ്. അയല്‍ക്കാരാലും മറ്റ് പരിചയക്കാരാലും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഓരോ വര്‍ഷവും ഉയരുകയാണ്.

English summary
Twelve year old girl in Pune was allegedly raped by her Father with the knowledge of mother. Both are booked by Police.
Please Wait while comments are loading...