Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരിയെ ടിഡിപി നേതാവ് പീഡിപ്പിച്ചു, ദിവസങ്ങളോളം!! ഗര്‍ഭിണിയായി... പുറത്ത് പറയാതിരിക്കാന്‍ 100 രൂപ!

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ടിഡിപി നേതാവ് പീഡിപ്പിച്ചു

ഗുണ്ടൂര്‍: നാടെങ്ങും പീഡനത്തിന്റെ കഥകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ചതും കത്വയില്‍ ബാലിക ക്രൂര പീഡനത്തിനിരയായ കൊല്ലപ്പെട്ടതും അടുത്തിടെ വലിയ വിവാദങ്ങളായ കേസാണ്. ഈ രണ്ട് കേസിലും ബിജെപി പ്രതിസ്ഥാനത്ത് നില്‍ക്കുകയോ വിവാദത്തില്‍ ചാടുകയോ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ തെലുഗുദേശം പാര്‍ട്ടിയാണ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് റിപ്പോര്‍ട്ട്.

ആന്ധ്രയില്‍ രാഷ്ട്രീയ മുന്നേറ്റം നടത്താനൊരുങ്ങുന്ന ടിഡിപിക്ക് ഈ വിഷയം കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാണ്. എന്‍ഡിഎ വിട്ട സ്ഥിതിക്ക് ടിഡിപിക്കെതിരെ ബിജെപി കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കാനും സാധ്യതയുണ്ട്. നിരവധി തവണ പീഡിപ്പിച്ചു എന്നാണ് ടിഡിപി നേതാവിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

14കാരി ഗര്‍ഭിണി

14കാരി ഗര്‍ഭിണി

ആന്ധപ്രദേശിലെ ഗുണ്ടൂരിലുള്ള 14കാരി കഴിഞ്ഞ ദിവസം വീട്ടില്‍ ബോധം കെട്ട് വീണത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ മെഡിക്കല്‍ ചെക്കപ്പിന് പോയപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. പെണ്‍കുട്ടി മൂന്നു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാരുടെ കുട്ടിയുടെ മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. മാതാപിതാക്കള്‍ ആവര്‍ത്തിച്ച് ചോദിച്ചതോടെയാണ് പെണ്‍കുട്ടി താന്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.

ശീതള പാനീയങ്ങള്‍ നല്‍കി.....

ശീതള പാനീയങ്ങള്‍ നല്‍കി.....

മകള്‍ പറഞ്ഞ കാര്യങ്ങള്‍ തങ്ങളെ ഞെട്ടിച്ചെന്ന് മാതാപിതാക്കള്‍ പറയുന്നു. മാബൂബ് വാലി എന്ന തെലുഗ്‌ദേശം പാര്‍ട്ടി നേതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ കുടുംബവുമായി നല്ല അടുപ്പമുണ്ട്. ഇതുപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ അയല്‍വാസിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വെച്ച് ശീതള പാനീയങ്ങള്‍ നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടു

വായടപ്പിക്കാന്‍ 100 രൂപ

വായടപ്പിക്കാന്‍ 100 രൂപ

പെണ്‍കുട്ടി പീഡനത്തിന്റെ കാര്യം പുറത്തുപറയാതിരിക്കാന്‍ 100 രൂപ നല്‍കിയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാണ് തങ്ങളെ ഏറെ ഞെട്ടിച്ചതെന്ന് പോലീസ് പറയുന്നു. പ്രാദേശിക സംഘത്തിലെ ടിഡിപിയുടെ അംഗമാണ് മാബൂബ് വാലിയെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. നേരത്തെ പെണ്‍കുട്ടിയുടെ സഹോദരിയും ഇവരുടെ ഭര്‍ത്താവും തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞാണ് മാബൂബ് വീട്ടുകാരുമായി അടുത്തത്. എന്നാല്‍ ഇത് മുതലെടുത്ത് ഇയാള്‍ തന്റെ സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.

കോടതിയില്‍ ഹര്‍ജി നല്‍കും

കോടതിയില്‍ ഹര്‍ജി നല്‍കും

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഗര്‍ഭച്ഛിദ്രത്തിന് കോടതിയില്‍ ഹര്‍ജി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളും അവര്‍ക്ക് കുട്ടികളുമൊക്കെയുണ്ട് മാബൂബിന്. എന്നിട്ടും ഇത്തരം കാര്യങ്ങള്‍ തന്റെ കുടുംബത്തോട് ചെയ്ത ഇയാള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു. അതേസമയം കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് മാബൂബിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്.

പണമില്ലാത്തത് ചൂഷണം ചെയ്തു

പണമില്ലാത്തത് ചൂഷണം ചെയ്തു

പെണ്‍കുട്ടിയുടെ സാമ്പത്തിക സ്ഥിതിയാണ് മാബൂബ് ചൂഷണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. എട്ടാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയതാണ് പെണ്‍കുട്ടി. പണമില്ലാത്തതിനെ തുടര്‍ന്നാണ് പഠിപ്പ് നിര്‍ത്തിയത്. ഫാമിലെ ജോലിക്കാരിയായിരുന്നു പെണ്‍കുട്ടി. ഇത്രയും കാലം സഹോദരിയുടെ കൂടെയായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇവര്‍ക്കൊപ്പം പിതാവും താമസിക്കുന്നുണ്ടെങ്കിലും ഇയാള്‍ കാഴ്്ച്ചയ്ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ നാലു മാസത്തോളം കുട്ടിയുടെ സാഹചര്യം മുതലെടുത്ത് ഇയാള്‍ പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി സഹോദരിയോട് പറഞ്ഞിട്ടുണ്ട്. ഇയാള്‍ 1000 രൂപ തരാമെന്ന് പറഞ്ഞ്് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിപ്പിക്കുകയും ബലാത്സംഗം ചെയ്ത ശേഷം 100 രൂപ നല്‍കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+