'അവള്‍ എന്‌റേതാണ്....', മുന്‍കാമുകിയുടെ ഭര്‍ത്താവിനെ 17കാരൻ കുത്തിക്കൊന്നു

  • Posted By: Deepa
Subscribe to Oneindia Malayalam

ദില്ലി: മുൻകാമുകിയുടെ ഭര്‍ത്താവിനെ പ്രായപൂര്‍ത്തിയാവാത്ത കാമുകന്‍ കുത്തി കൊന്നു. യുവതി തന്‌റേത് മാത്രമാണെന്ന് അലറി വിളിച്ചാണ് കാമുകന്‍ ഭര്‍ത്താവിനെ കഴുത്തിന് കുത്തിയും വെട്ടി പരിക്കേല്‍പ്പിച്ചും കൊന്നത്. 

വിവാഹത്തിന് മുമ്പുള്ള പ്രണയം

ദില്ലി കല്യാണ്‍ പുരിയിലാണ് സംഭവം. 17 വയസ്സുള്ള യുവാവും 19 വയസ്സുള്ള യുവതിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. ഇതിനിടെ യുവതി മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധം അംഗീകരിക്കാന്‍ കാമുകന്‍ തയ്യാറായിരുന്നു. സുഹൃത്തെന്ന വ്യാജേന കല്യാണ വീട്ടിലും യുവതിയുടെ ഭര്‍തൃവീട്ടിലും ഇയാള്‍ ചെന്നിരുന്നു. 2 വര്‍ഷം യുവാവുമായി പ്രണയത്തില്‍ ആയിരുന്നെന്നും എന്നാല്‍ വിവാഹത്തോടെ ബന്ധം ഉപേക്ഷിച്ചെന്നുമാണ് യുവതി പറയുന്നത്.

ഭര്‍തൃവീട്ടിലും കാമുകനെത്തി

ബന്ധു എന്ന് പറഞ്ഞാണ് യുവാവ് കാമുകിയുടെ ഭര്‍തൃവീട്ടില്‍ എത്തിയിരുന്നത്. വീട്ടുകാര്‍ ഇത് സംശയിച്ചതും ഇല്ല. ഇതിനിടെ തന്നോടൊപ്പം ഇറങ്ങി വരണം എന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെടുന്നുണ്ടായിരുന്നത്രേ...

ഇറങ്ങി വരാന്‍ യുവതി തയ്യാറായില്ല

ഭര്‍ത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാന്‍ യുവതി തയ്യാറാകാതിരുന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പകരം വീട്ടുന്നതിനായി യുവതിയുടെ ഭര്‍ത്താവിനെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കുത്തി കൊല്ലുകയായിരുന്നു. കൊല്ലുന്നതിന് മുമ്പ് തന്‌റെ കാമുകിയെയാണ് അയാള്‍ കല്യാണം കഴിച്ചിരിക്കുന്നതെന്നും, ഒന്നിച്ചുള്ള ഫോട്ടോകളും കാണിച്ച് കൊടുത്തു.

വീട്ടുകാര്‍ തമ്മില്‍തല്ലി

യുവതിയുടെ വീട്ടുകാരും ഭര്‍തൃവീട്ടുകാരും തമ്മില്‍ തല്ല് തുടങ്ങി കഴിഞ്ഞു. യുവതിയുടെ വഴിവിട്ട ജീവിതം കൊണ്ടാണ് മകന് ഈ ഗതിവന്നതെന്നാണ് കൊല്ലപ്പെട്ട ആളുടെ വീട്ടുകാര്‍ പറയുത്. എന്നാല്‍ മകള്‍ ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

English summary
According to police, the woman said in her statement that she was in a two-year relationship with the accused before she got married. She told police that she broke all ties with him after marriage, but he kept trying to persuade her to elope with him.
Please Wait while comments are loading...