ന്യൂനപക്ഷ സ്കോളര്‍ഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കില്ല; സ്മൃതി ഇറാനി

ദില്ലി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ അറിയിച്ചു. കെ മുരളീധരൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മറ്റ് മന്ത്രാലയങ്ങൾ നടപ്പിലാക്കുന്ന സമാനമായ സ്കോളർഷിപ്പ് പദ്ധതികളുമായി സമന്വയിപ്പിക്കുന്നതിനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ് എന്നിവ നേരത്തേ കേന്ദ്രം നിർത്തലാക്കിയിരുന്നു.
കഴിഞ്ഞ പാർലെന്റ് ശൈത്യകാല സമ്മേളത്തിലും ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് ഇതേ നിലപാടായിരുന്നു കേന്ദ്രം അറിയിച്ചത്. അതേസമയം കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ന്യൂനപക്ഷ സ്കോളർഷിപ്പ്, മദ്രസാ-ന്യൂനപക്ഷ സ്ഥാപന ധനം എന്നിവ കേന്ദ്രം കുത്തനെ വെട്ടിക്കുറച്ചിരുന്നു. ഒബിസി, ഇബിസി, ഡിഎൻടി എന്നിവയ്ക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ് വിഹിതം 41% ശതമാനമാണ് വെട്ടിക്കുറച്ചത്. 281 കോടിയാണ് ഈ ഇനത്തിൽ നീക്കിവെച്ചത്. 2022 ൽ ഇത് 478 കോടിയായിരുന്നു.
ഒബിസി ഫെലോഷിപ്പുകൾക്ക് ലഭിച്ചത് 57 കോടി രൂപ മാത്രമാണ്.പട്ടികജാതിക്കാർക്കുള്ള ദേശീയ ഫെലോഷിപ്പ് 173 കോടിയിൽ നിന്ന് 163 കോടിയായി കുറച്ചു. അതേസമയം പട്ടികവർഗക്കാർക്കുള്ള ദേശീയ ഫെലോഷിപ്പിന് 145 കോടി രൂപ ലഭിച്ചിട്ടുണ്ട്.
മദ്രസാ, ന്യൂനപക്ഷ സ്ഥാപന ഫണ്ട് 93 ശതമാനവും കുറച്ചിട്ടുണ്ട്.ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആകെ വിഹിതത്തിൽ 38 ശതമാനമാണ് വെട്ടിക്കുറച്ചത്.
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന പ്രീമെട്രിക് സ്കോളർഷിപ്പിനായി ഇത്തവണ 992 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ തവണ ഇത് 1425 കോടിയായിരുന്നു. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 550 ൽ നിന്ന് 1065 കോടിയായി ഉയർത്തിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications