കാണാതായ സൈനികന്‍ മാവോവാദികളുടെ പിടിയിലെന്ന് അജ്ഞാത ഫോണ്‍ കോള്‍, തിരച്ചില്‍ ശക്തം
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ കാണാതായ സൈനികന്‍ മാവോവാദികളുടെ പിടിയിലെന്ന് സൂചന. രണ്ട് പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ക്ക് അജ്ഞാത ഫോണ്‍ കോള്‍ വന്നിട്ടുണ്ട്. സൈനികന്‍ മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലാണെന്ന് ഫോണ്‍ കോളില്‍ വെളിപ്പെടുത്തി. എന്നാല്‍ ആരാണ് ഫോണ്‍ വിളിച്ചതെന്ന് വ്യക്തമായിട്ടില്ല. അതേസമയം സിആര്‍പിഎഫ് സൈനികന്റെ ഭാര്യ ആഭ്യന്തര മന്ത്രി അമിത് ഷായോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തന്റെ ഭര്‍ത്താവിനെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
48 മണിക്കൂര്‍ മുമ്പാണ് ഏറ്റുമുട്ടലില്‍ ഈ സൈനികനെ കാണാതായത്. 22 സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം സൈനികന്‍ സുരക്ഷിതനാണെന്നും, അയാളെ മാവോയിസ്റ്റുകള്‍ ഉപദ്രവിക്കില്ലെന്നും ഫോണ്‍ കോളില്‍ അജ്ഞാതന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. സുഖ്മ, ബീജാപൂര്‍ ജില്ലകളിലായിട്ടായിരുന്നു ഏറ്റുമുട്ടല്‍. ഇരുന്നൂറോളം വരുന്ന സൈനികരുമായിട്ടാണ് അറുന്നൂറോളമുള്ള മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയതെന്നാണ് സൂചന. താരം മേഖലയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മയാണ് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന.
ഹിദ്മയെ പിടിക്കാന്‍ വേണ്ടിയിട്ടാണ് സൈന്യം തിരച്ചില്‍ നടത്തിയത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സൈനികനെ മാവോവാദികള്‍ വിട്ടയക്കുമെന്നാണ് അജ്ഞാതന്‍ പറഞ്ഞത്. ബീജാപൂര്‍ പ്രസ് ക്ലബ് പ്രസിഡന്റായ ഗണേഷ് മിശ്രയുമായിട്ടാണ് ഇയാള്‍ സംസാരിച്ചത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ രാജാ സിംഗ് റാത്തോഡിനും ഫോണ്‍ കോള്‍ വന്നിട്ടുണ്ട്. അതേസമയം സൈനികനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഫോട്ടോയും ഉടനെ കൈമാറാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ബീജാപൂര്‍ എസ്പി തന്നെ മാവോവാദികള്‍ വിളിച്ചെന്ന വാദത്തെ തള്ളി. സൈനികന് വേണ്ടി ആറ് കിലോമീറ്ററോളം തിരച്ചില്‍ നടത്തിയെന്നും, എന്നാല്‍ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈനികന് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് എസ്പി പറഞ്ഞു. പാകിസ്താനില്‍ നിന്ന് അഭിനന്ദനെ തിരിച്ചെത്തിച്ചത് പോലെ തന്റെ ഭര്‍ത്താവിനെയും മോദി മടക്കി കൊണ്ടുവരണമെന്ന് സൈനികന്റെ ഭാര്യ അഭ്യര്‍ത്ഥിച്ചു. മാധ്യമങ്ങള്‍ക്ക് മുമ്പ് അവര്‍ പൊട്ടിക്കരയുകയും ചെയ്തു. അതേസമയം വീരമൃത്യു വരിച്ച സൈനികര്‍ക്ക് അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു. ജഗദല്‍പൂരില്‍ വെച്ചായിരുന്നു ചടങ്ങ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാവോവാദ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. അതിന്റെ പ്രകോപനമാണ് കണ്ടതെന്നും, ഇത് സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ വര്‍ധിപ്പിച്ചെന്നും അമിത് ഷാ പറഞ്ഞു.
വെള്ള ബിക്കിനിയില്‍ മാലാഖയെ പോലെ തിളങ്ങി സഞ്ജീദ ഷെയ്ക്ക്, ആരാധകരെ ഞെട്ടിച്ച ചിത്രങ്ങള്‍ കാണാം