കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നജീബ് അഹമ്മദിന് ഐസിസുമായി ബന്ധമില്ലെന്ന് ദില്ലി പോലീസ്; മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത് എവിടെ നിന്ന്

നജീബിനെതിരെ ദില്ലി ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

  • By Ashif
Google Oneindia Malayalam News

ദില്ലി: എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ശേഷം ദുരൂഹ സാഹചര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹമ്മദ് ഭീകരസംഘടനയായ ഐസിസില്‍ ചേര്‍ന്നതായ വാര്‍ത്തകള്‍ ഡല്‍ഹി പോലീസ് നിഷേധിച്ചു.

നജീബിനെതിരെ ദില്ലി ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. നജീബ് ഐസിസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും വിവരം ലഭിച്ചിട്ടില്ല. വിദ്യാര്‍ഥിയെ കണ്ടെത്താന്‍ എല്ലാശ്രമവും നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ദില്ലി പൊലീസ് കമീഷണര്‍ ദിപേന്ദ്ര പതക് മാധ്യമങ്ങളോട് പറഞ്ഞു.

Xnajeeb

കഴിഞ്ഞ ഒക്ടോബര്‍ 15ന് കാണാതാവുന്നതിന് മുമ്പ് നജീബ് ഗൂഗിളില്‍ ഐസിസ് വിഡിയോകളും ആശയങ്ങളും തിരഞ്ഞിരുന്നു. വിദ്യാര്‍ഥി നേപ്പാള്‍ വഴി ഭീകരസംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നു. ഇക്കാര്യം അന്വേഷണം സംഘം കോടതിയെ അറിയിച്ചു- ഇതായിരുന്നു കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നജീബിന്റെ കംപ്യൂട്ടറില്‍ നിന്നു അത്തരം വിവരം ലഭിച്ചിട്ടില്ലെന്നും ഗൂഗിളും യൂട്യൂബും സമാനമായ വിവരം കൈമാറിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. അഞ്ച് മാസമായിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് ഒരു വിവരും ശേഖരിക്കാത്ത അന്വേഷണ സംഘം പൊതുപണം കളയുകയാണെന്നു ദില്ലി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നജീബ് മരിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ കണ്ടെത്തണമെന്നും ഹൈകോടതി പോലീസിനോട് ആവശ്യപ്പട്ടിരുന്നു.

English summary
Delhi Police on Tuesday rubbished reports which claimed that Najeeb Ahmad, a JNU student who went missing on October 15 from the campus, was browsing information about the Islamic State on his laptop prior to his alleged tiff with the members of the ABVP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X