Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം തവണയും പോലീസിന്റെ ക്രൂരത, നജീബിന്റെ മാതാവിനെ പോലീസ് വലിച്ചിഴച്ചു, സിബിഐക്ക് കോടതിയുടെ വിമർശനം

ദില്ലി: നജീബിന്റെ മാതാവിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു. നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദില്ലിയിൽ സമരം ചെയ്യുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തത്. നജീബിനായി പ്രതിഷേധിക്കാനായെത്തിയ ജെഎൻയു വിദ്യാർത്ഥികളെയും മനുഷ്യാവകാസ പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യത്യസ്ഥ സ്റ്റേഷനുകളിലാണ് എല്ലാവരെയും പാർപ്പിച്ചിരിക്കുന്നത്.

സാമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന നജീബിന്റെ മാതാവ് നഫീസ അടക്കമുള്ള പ്രതിഷേധക്കാരെ ഒരു കാരണവും കൂടാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫാത്തിമ നഫീസിനെ ദില്ലി പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. മുമ്പും നജീബിനു വേണ്ടി സമരം ചെയ്ത മാതാവിനെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇത് രണ്ടാം തവണ

ഇത് രണ്ടാം തവണ

‌കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനാണ് ദില്ലിയില്‍ സമരം ചെയ്യുകയായിരന്ന ഫാത്തിമ നഫീസയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. ഇതിനെതിരെ രൂക്ഷ വിമർശനവും ഉണ്ടായിരുന്നു.

തിലക് മാർഗ് പോലീസ് സ്റ്റേഷൻ

തിലക് മാർഗ് പോലീസ് സ്റ്റേഷൻ

പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയ നജീബിന്റെ മാതാവ് ഫാത്തിമ നഫാസയെ തിലക് മാർഗ് പോലീസ് സ്റ്റേഷനിലാണ് പാർപ്പിച്ചിരിക്കുന്നത്.

സിബിഐക്ക് രൂക്ഷ വിമർ‌ശനം

സിബിഐക്ക് രൂക്ഷ വിമർ‌ശനം

അതേസമയം നജീബിനെ കാണാതായതുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും സിബിഐ നേരിടേണ്ടി വന്നു.

സത്യവാങ്മൂലത്തിൽ വൈരുദ്ധ്യം

സത്യവാങ്മൂലത്തിൽ വൈരുദ്ധ്യം

കേസിന്റെ സ്ഥിതി വിവരം അറിയിച്ച് സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം നജീബിനെ കണ്ടെത്താനോ കേസ് അന്വേഷിക്കാനോ സിബിഐക്ക് തീരെ താൽപ്പര്യമില്ലെന്നും ദില്ലി ഹൈക്കോടതി കുറ്റപ്പെടുത്തി.

എബിവിപി പ്രവർത്തകരെ ചോദ്യം ചെയ്തില്ല

എബിവിപി പ്രവർത്തകരെ ചോദ്യം ചെയ്തില്ല

ബിജെപിയുടെയും ആർഎസ്എസിന്റെയും സമ്മർദത്തിനു വഴങ്ങി സിബിഐ കേസ് അട്ടിമറിക്കുകയാണെന്നും കുറ്റരോപിതരായ എബിവിപി പ്രവർത്തകരെ സിബിഐ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+