കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാം നിയമസഭയില്‍ എല്ലാം പുരുഷന്‍മാര്‍; മല്‍സരിച്ച മുഴുവന്‍ സ്ത്രീകളും തോറ്റു

Google Oneindia Malayalam News

Recommended Video

cmsvideo
മല്‍സരിച്ച മുഴുവന്‍ സ്ത്രീകളും തോറ്റു | Oneindia Malayalam

ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസ് ഭരണകൂടത്തെ തൂത്തെറിഞ്ഞ് പ്രാദേശിക കക്ഷിയായ എംഎന്‍എഫ് അധികാരത്തിലെത്തി. എന്നാല്‍ സംഭവിച്ച പ്രധാന മറ്റൊരു മാറ്റവുമുണ്ട്. സഭയില്‍ ഒരു വനിതയുമില്ല. എല്ലാം പുരുഷന്‍മാര്‍. മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാ സ്ത്രീകളും തോറ്റു. 16 വനിതകളാണ് മല്‍സരിച്ചിരുന്നത്.

15

പത്ത് വര്‍ഷത്തിന് ശേഷമാണ് മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലെത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കോണ്‍ഗ്രസ് ഭരണമായിരുന്നു. അതിന് മുമ്പുള്ള പത്ത് വര്‍ഷം എംഎന്‍എഫും ഭരിച്ചു. ഓരോ പത്ത് വര്‍ഷംകൂടുമ്പോഴും ഭരണം മാറുന്നതാണ് മിസോറാമിലെ രാഷ്ട്രീയ ട്രെന്‍ഡ്.

പതിനാറ് സ്ത്രീകളാണ് ഇത്തവണ മല്‍സര രംഗത്തുണ്ടായിരുന്നത്. ഇത്രയും സ്ത്രീകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് മിസോറാമില്‍ ആദ്യമാണ്. പക്ഷേ, ആരും ജയിച്ചില്ല എന്നതാണ് സത്യം. നിലവില്‍ ഭരണം പിടിച്ച എംഎന്‍എഫ് ഒരു വനിതാ സ്ഥാനാര്‍ഥിയെയും മല്‍സരിപ്പിച്ചിരുന്നില്ല.

വനിതാ സ്ഥാനാര്‍ഥികള്‍ ആരും ജയിച്ചില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ എംഎന്‍എഫ് അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ സോറംതങ്കയോട് ചോദിച്ചു. വിജയിക്കാന്‍ കഴിവുള്ള ഒരു വനിതയും സ്ഥാനാര്‍ഥിയായിരുന്നില്ലെന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

2013ല്‍ കോണ്‍ഗ്രസ് തൂത്തുവാരിയ തിരഞ്ഞെടുപ്പിലും ഒരു വനിതാ സ്ഥാനാര്‍ഥിയും ജയിച്ചിരുന്നില്ല. അന്ന് രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല ഒരു സീറ്റില്‍ രാജിവെച്ചു. ഈ സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത് വന്‍ലാലംപുയ് ച്വാങ്തു എന്ന വനിതയെ ആണ്. ഇവര്‍ ജയിക്കുകയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമാകുകയും ചെയ്തു. 27 വര്‍ഷത്തിന് ശേഷം സഭയിലെത്തുന്ന ആദ്യ വനിതയായിരുന്നു അവര്‍.

English summary
Mizoram Election Results: Mizoram's Assembly Will be All Male – Again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X