Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസോറം സ്പീക്കര്‍ക്ക് ടിക്കറ്റില്ല, എംഎന്‍എഫില്‍ നിന്ന് രാജിവെച്ചു, മത്സരിപ്പിക്കാന്‍ ബിജെപി

ഐസ്വാള്‍: മിസോറം സ്പീക്കര്‍ ലാല്‍റിന്‍ലിയാന സൈലോ മിസോ നാഷണല്‍ ഫ്രണ്ടില്‍ നിന്ന് രാജിവെച്ചു. ലാല്‍റിന്‍ലിയാനയ്ക്ക് പാര്‍ട്ടി നേരത്തെ ടിക്കറ്റ് നിഷേധിച്ചിരുന്നു. ലാല്‍റിന്‍ലിയാന ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സ്പീക്കര്‍ പദവിയില്‍ നിന്നും, പാര്‍ട്ടി അംഗത്വത്തില്‍ നിന്നുമാണ് അദ്ദേഹം രാജിവെച്ചത്. ബിജെപിയില്‍ ചേരാനുള്ള ആഗ്രഹവും അദ്ദേഹം പരസ്യമാക്കിയിട്ടുണ്ട്.

ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പം എത്തിയാണ് സൈലോ രാജി സമര്‍പ്പിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ എച്ച് ബിയാക്‌സോവയ്ക്കും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഈ മാസം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്ന എട്ടാമത്തെ എംഎല്‍എയാണ് അദ്ദേഹം. നവംബര്‍ ഏഴിനാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സൈലോ മത്സരിക്കാനുള്ള സാധ്യത ശക്തമാണ്.

mnf-bjp

സൈലോ ഇന്ന് തന്നെ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ട്ടിയില്‍ ചേരുക. ബിജെപി ടിക്കറ്റില്‍ മാമിത് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചേക്കും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കാനാണ് താന്‍ ബിജെപിയില്‍ ചേരുന്നത്.

അതിലൂടെ വികസനം സംസ്ഥാനത്തേക്ക് എത്തും. സോറം മെഡിക്കല്‍ കോളേജ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ബിജെപി നേതാക്കള്‍ പരിശ്രമിക്കണം. ബിജെപിയില്‍ ചേരുന്നതിന് ഞാന്‍ മുമ്പോട്ട് വെച്ച നിബന്ധന അത് മാത്രമാണ്. അക്കാര്യത്തില്‍ ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സൈലോ പറഞ്ഞു.

എംഎന്‍എഫ് ഒക്ടോബര്‍ നാലിന് നാല്‍പ്പത് പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. സൈലോയുടെ സീറ്റില്‍ ലാല്‍മംഗെയ്ഹയെ സ്ഥാനാര്‍ഥിയാക്കിയിരുന്നു. എംഎന്‍എഫ് ബിജെപിയില്‍ ലയിക്കണമെന്ന സൈലോയുടെ പരാമര്‍ശമാണ് സീറ്റ് നിഷേധിക്കാന്‍ കാരണം.എന്‍ഡിഎയുടെ സഖ്യകക്ഷിയാണ് എംഎന്‍എഫ്. എന്നാല്‍ ബിജെപിയുമായി എംഎന്‍എഫ് സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയിട്ടില്ല. നിലവില്‍ ബിജെപിക്ക് ഒരു എംഎല്‍എ മാത്രമാണ് ഉള്ളത്. എംഎന്‍എഫിന് 26 എംഎല്‍എമാരുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+