കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് നിര്‍ദേശം ലംഘിച്ച് ചെന്നൈയില്‍ കൂറ്റന്‍ റാലി; സ്റ്റാലിനൊപ്പം ചിദംബരവും

Google Oneindia Malayalam News

Recommended Video

cmsvideo
MK Stalin Leads Anti-Citizenship Act Rally In Chennai | Oneindia Malayalam

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ കൂറ്റന്‍ റാലിയുമായി ഡിഎംകെ. എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കിയ റാലിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും പങ്കെടുത്തു. റാലി നടത്താന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. പോലീസ് നിര്‍ദേശം ലംഘിച്ചാണ് റാലി നടത്തിയത്.

Dmk

ഭരണഘടനയ്ക്ക് എതിരാണ് പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും. മുസ്ലിങ്ങള്‍ക്ക് എതിരാണ് രണ്ടും. ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴരെ മറക്കരുതെന്നും ഡിഎംകെ എംപി കെ കനിമൊഴി പറഞ്ഞു. റാലി നടത്തുന്നത് തടയാന്‍ സാധ്യമല്ല എന്ന നിലപാടാണ് മദ്രാസ് ഹൈകോടതി എടുത്തത്. ഇത് തങ്ങളുടെ വിജയമാണെന്ന് സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. റാലിക്കിടെ നാശനഷ്ടങ്ങളുണ്ടായാല്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി.

അസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കുംഅസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കും

സ്റ്റാലിന്‍, ചിദംബരം, എംഡിഎംകെ നേതാവ് വൈക്കോ, ഇടതുപാര്‍ട്ടി നേതാക്കള്‍ എന്നിവരാണ് മാര്‍ച്ചിന് മുന്‍നിരയിലുണ്ടായിരുന്നത്. എഗ്മോറില്‍ നിന്ന് തുടങ്ങി രണ്ടു കിലോമീറ്റര്‍ പിന്നിട്ട് രാജരത്‌നം സ്റ്റേഡിയത്തിലാണ് മാര്‍ച്ച് സമാപിച്ചത്. എല്ലാ രാഷ്ട്രീയ, മത, യുവജന സംഘടനകളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രസര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കുംവരെ സമരം ചെയ്യണമെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. ബിജെപി പറയുന്നത് പോലെ മറ്റു സമുദായങ്ങളെ സഹായിക്കല്‍ അല്ല നിയമത്തിന്റെ ലക്ഷ്യം. മുസ്ലിങ്ങളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കലാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. എഐഎഡിഎംകെ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ രാജ്യസഭയില്‍ പൗരത്വ ബില്ല് പാസാകില്ലായിരുന്നു. എഐഎഡിഎംകെയുടെ 11 അംഗങ്ങളും രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കുകയാണ് ചെയ്തത്. രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്തിരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

English summary
MK Stalin Leads Anti-Citizenship Act Rally In Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X