അടിയന്തരാവസ്ഥയെ പിന്തുണക്കാന്‍ ഇന്ദിരാഗാന്ധി പറഞ്ഞു, പറ്റില്ലെന്ന് കരുണാനിധിയും; അനുസ്മരിച്ച് സ്റ്റാലിന്‍
അധികാരത്തിന് വേണ്ടി ഒരിക്കലും ഡിഎംകെ ജനാധിപത്യത്തെ കുരുതി കൊടുത്തിട്ടില്ല. ദരിദ്രരെയും പീഡിതരെയും സേവിക്കാനാണ് ഡിഎംകെ രൂപീകരിച്ചത്.

ചെന്നൈ: അടിയന്തരാവസ്ഥയെ എതിര്‍ക്കരുത് എന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഡി എം കെയോട് ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എന്നാല്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി ഇതിനോട് യോജിച്ചില്ല എന്നും സ്റ്റാലിന്‍ പറഞ്ഞു. അതിനാലാണ് കരുണാനിധിക്ക് അധികാരം നഷ്ടപ്പെട്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1975 ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍ എതിര്‍ക്കരുതെന്നും തന്റെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ഡി എം കെ സര്‍ക്കാരിനെ പിരിച്ചുവിടും എന്നും ദൂതന്‍മാര്‍ മുഖേന കരുണാനിധിയെ അറിയിച്ചിരുന്നു. അന്ന് ഡി എം കെ ആയിരുന്നു തമിഴ്‌നാട് ഭരിച്ചിരുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് പോലും തനിക്ക് വിഷമമില്ലെന്നും ജനാധിപത്യമാണ് തനിക്ക് പ്രധാനമെന്നും ആണ് ഇന്ദിരാ ഗാന്ധിയുടെ ദൂതന്‍മാരോട് കരുണാനിധി പറഞ്ഞത്.
പിന്നീട് മറീനയില്‍ നടന്ന പൊതുയോഗത്തില്‍, അടിയന്തരാവസ്ഥയ്ക്കെതിരെ കരുണാനിധി പ്രമേയം അവതരിപ്പിച്ചു എന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. കരുണാനിധി അധികാരത്തെക്കുറിച്ച് ഒരിക്കലും ആകുലപ്പെട്ടിരുന്നില്ല. ജനങ്ങളോടും രാജ്യത്തോടും മാത്രമായിരുന്നു അദ്ദേഹം പ്രതിബദ്ധത കാണിച്ചിരുന്നത് എന്നും സ്റ്റാലിന്‍ വ്യക്തമാക്കി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ നേതൃത്വത്തിലുള്ള സെക്യുലര്‍ പ്രോഗ്രസീവ് അലയന്‍സിന് ഒരു സീറ്റ് നഷ്ടപ്പെട്ടു.

എന്നാല്‍ 2019 ല്‍ മുഴുവന്‍ സീറ്റിലും എസ് പി എയെ ജയിപ്പിക്കണം എന്ന് ജനങ്ങളോട് പറഞ്ഞു. ചില പാര്‍ട്ടികള്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും അക്രമം അഴിച്ചുവിടാനും ശ്രമിക്കുന്നു. ഇത് വഴി ഡി എം കെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികളുടെ വിജയത്തിനായി ഡി എം കെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി എന്‍ അണ്ണാദുരൈ ഡി എം കെ സ്ഥാപിച്ചത് അത് അധികാരത്തിന് വേണ്ടിയല്ലായിരുന്നു. ദരിദ്രരെയും പീഡിതരെയും കര്‍ഷകരെയും സേവിക്കാനാണ് ഡി എം കെ രൂപീകരിച്ചത്. നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ഡി എം കെ കടന്ന് വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തത് പോലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും സര്‍ക്കാര്‍ സ്‌കൂളുകളിലെ 6 മുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും 1000 രൂപയും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കിയ മികച്ച ഭരണത്തിന്റെയും പദ്ധതികളുടെയും പ്രതിഫലനമാണ് ഈറോഡ് ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പ് വിജയം എന്നും സ്റ്റാലിന്‍ പറഞ്ഞു.












Click it and Unblock the Notifications