Get Updates
Get notified of breaking news, exclusive insights, and must-see stories!

ആൾക്കൂട്ടത്തിനിടയിൽ യുവതിയെ വിവസ്ത്രയാക്കി... ക്രൂര മർദ്ദനം, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!

ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്ത് വർധിച്ചു വരുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന തെറ്റായ സന്ദേശങ്ങഴളാണ് പലപ്പോഴും ആൾക്കൂട്ട മർദ്ദനത്തിലേക്കും കൊലപാതകത്തിലേക്കും കലാശിക്കുന്നത്. കുട്ടികളെ ത്ടികൊണ്ടു പോകുന്നുവെന്ന പ്രചാരണങ്ങളാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ കലാശിക്കുന്നത്.

രാജ്യത്ത് ഉടനീളം ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന് പറഞ്ഞ് രാജസ്ഥാനിൽ യുവാവിന് ഈ മാസം തന്നെ ക്രൂര പീഡനമേൽക്കേണ്ടി വന്നിരുന്നു. തലനാരിഴയ്ക്കാണ് യുവാവിന് ജീവൻ തിരിച്ചു കിട്ടിയത്. ഇതിനിടയിലാണ് മീററ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വരുന്നത്.

ക്രൂരമർദ്ദനം

ക്രൂരമർദ്ദനം


കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണെന്ന് ആരോപിച്ച് സ്ത്രീക്ക് ആൾക്കൂട്ടത്തിന്റഎ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മീററ്റിലെ തിരക്കേറിയ ഒരു ചന്തയിൽവെച്ചാണ് യുവതിക്ക് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ഇരുന്നൂറോളം പേർ ആ സമയത്ത് മാർക്കറ്റിൽ ഉണ്ടായിരുന്നു.

യുവതിയെ വിവസ്ത്രയാക്കി

യുവതിയെ വിവസ്ത്രയാക്കി

ഇരുന്നൂറോളം വരുന്ന ജനകൂട്ടം യുവതിയെ വിവസ്ത്രയാക്കുകയും മർദ്ദിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ രക്ഷിച്ചത്. യുവതിയെ പോലീസുകാർ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലപാതക ശ്രമം

കൊലപാതക ശ്രമം

തിരിച്ചറിഞ്ഞ 21 പേർക്കെതിരെയും തിരിച്ചറിയാത്ത 150 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയുടെ വേഷ വിധാനമാണ് നാട്ടുകാർക്കിടയിൽ സംശയം ജനിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

പ്രചാരണം സോഷ്യൽമീഡിയയിൽ

പ്രചാരണം സോഷ്യൽമീഡിയയിൽ

സോഷ്യൽ മീഡിയയാണ് അക്ഷരാർത്ഥത്തിൽ പണി പറ്റിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുട്ടികളെ തട്ടികൊണ്ടുപോകുന്നവരെ പോലെയായിരുന്നു യുവതിയുടെ വേഷവിധാനമെന്നാണ് പിടിയിലായവർ പറയുന്നത്. തന്റെ ബുർഖ മുഴുവൻ ജനങ്ങൾ വലിച്ചു കീറിയെന്നും തന്നെ വിവസ്ത്രയക്കിയെന്നും യുവതി പോലീസിനോട് പറഞ്ഞു.

പോയത് ഭർത്താവിന്റെ വീട്ടിൽ

പോയത് ഭർത്താവിന്റെ വീട്ടിൽ

ഹപൂർ സ്വദേശിയുടെ ഭാര്യയാണ് 25 കാരിയായ യുവതി. വാലി ബസാറിലുള്ള ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു അവർ. തുടർന്ന് ചൊവ്വാഴച രാത്രി റാം നഗർ കോളനിയിലേക്ക് പോയി. ഈ സമയത്താണ് കുട്ടികളഎ തട്ടികൊണ്ടുപോകുന്ന സംഘത്തിൽപെട്ടയാളാണെന്ന് പറഞ്ഞ് യുവതിയെ നാട്ടുകാർ തടഞ്ഞ് വെച്ചത്. തുടർന്ന് മർദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+