• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മര്‍ദനം, നഗ്നതാ പ്രദര്‍ശനം; മാധ്യമ സംഘത്തിന് നേരെ ആക്രമണം; ദില്ലി ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

ദില്ലി: വനിതാ മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടുന്ന മാധ്യമ സംഘത്തിന് നേരെ ആക്രമണം നടന്ന സംഭവത്തില്‍ ദില്ലി ചീഫ് സെക്രട്ടറിക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ദില്ലി കലാപവുമായി ബന്ധപ്പെട്ട തുടര്‍ റിപ്പോര്‍ട്ടുകള്‍ക്ക് വടക്കുകിഴക്കന്‍ ദില്ലിയിലെത്തിയ മൂന്നംഗം മാധ്യമ സംഘത്തെയാണ് ജനക്കൂട്ടം ആക്രമിച്ചത്. ബിജെപി നേതാവ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് മര്‍ദനത്തിന് ഇരയായവര്‍ പറഞ്ഞിരുന്നു.

മധ്യമപ്രവര്‍ത്തകരുടെ ഐഡി ചോദിക്കുകയും തെറി വിളിക്കുകയുമായിരുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് മുന്നില്‍ നഗ്നത വെളിവാക്കുകയും ചെയ്തു. ശേഷം ഇവരെ പൂട്ടിയിട്ടു. പിന്നീട് പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ആഗസ്റ്റ് 11ന് നടന്ന ഈ സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെയാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇടപെട്ടത്. ദില്ലി ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്.

cmsvideo
  secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam

  കാരവന്‍ മാഗസിന്റെ പ്രഭ്ജീത് സിങ്, ഷാഹിദ് താന്ത്രെ, വനിതാ മാധ്യമപ്രവര്‍ത്തക എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടുന്നതിനോട് അനുബന്ധിച്ച് ദില്ലിയില്‍ കലാപം നടത്താന്‍ പദ്ധതിയിട്ടു എന്ന വിവരം പുറത്തുവന്നിരുന്നു. പള്ളിക്ക് മുമ്പില്‍ കാവിക്കൊടി നാട്ടി. ഇതിനെതിരെ പരാതി നല്‍കാന്‍ എത്തിയ സ്ത്രീകള്‍ക്ക് നേരെ സ്‌റ്റേഷനില്‍ വച്ച് പോലീസിന്റെ ഭാഗത്ത് നിന്ന് ലൈംഗിക അതിക്രമമുണ്ടായി എന്ന് കാരവന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ റിപ്പോര്‍ട്ടിങിന് എത്തിയതായിരുന്നു മൂന്നംഗ സംഘം.

  കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...

  പള്ളിക്ക് മുമ്പിലെ കൊടിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ഒരു സംഘം ആളുകളെത്തി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. ശേഷം ഐഡി ചോദിച്ചു. ഇതില്‍ മുസ്ലിം പേര് കണ്ടപ്പോള്‍ അശ്ലീലം കലര്‍ത്തി തെറി വിളിക്കുകയായിരുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. സുഭാഷ് മൊഹല്ലയിലാണ് സംഭവം. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു, സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനത്തിനും ജനാധിപത്യത്തിനുമെതിരായ കൈയ്യേറ്റമാണിതെന്ന് ദില്ലി യൂണിയന്‍ ഓഫ് ജേണലിസ്റ്റ് കുറ്റപ്പെടുത്തി. പ്രതികള്‍ക്കെതിരേ കേസെടുക്കണമെന്ന് നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇടപെടല്‍.

  ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കും

  English summary
  Mob Attack On Caravan Journalists; PCI Seeks Report From Delhi Police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X