കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം വട്ടവും മോദി തന്നെ: '2024 ല്‍ ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല'

Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ തുടർച്ചയായ മൂന്നാം തവണയും ബി ജെ പി അധികാരത്തില്‍ വരുമെന്ന് പാർട്ടി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി ജെ പി വിജയിക്കുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബി ജെ പി നേതാവ് അവകാശപ്പെട്ടു. രാജ്യത്ത് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന പിന്തുണയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാകുമെന്നതിൽ സംശയമില്ലെന്നും അവകാശപ്പെട്ടു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനൊരു സാധ്യതയും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻ ഭൂരിപക്ഷത്തോടെ

2024ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് രാജ്യം മുഴുവൻ തീരുമാനിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിക്കുകയും ചെയ്തു. ആർ എസ് എസ് പ്രചാരക് അടൽ ബിഹാരി വാജ്‌പേയിയാണ് നിതീഷ് കുമാറിനെ റെയിൽവേ മന്ത്രിയാക്കിയതെന്നും ആർ എസ് എസ് സ്വയംസേവകൻ അദ്ദേഹത്തെ 15 വർഷം മുഖ്യമന്ത്രിയാക്കി. അത് വ്യക്തമാക്കേണ്ടതും ആരോടും ഒന്നും തെളിയിക്കേണ്ടതുമില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ആർഎസ്എസ് രാഷ്ട്രത്തെ സ്നേഹിക്കുന്ന സംഘടന

ആർഎസ്എസ് രാഷ്ട്രത്തെ സ്നേഹിക്കുന്ന സംഘടനയാണെന്ന് സൂചിപ്പിച്ച അദ്ദേഹം, "രാഷ്ട്രീയക്കാർ സംഘടനയെക്കുറിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പ് ശ്രദ്ധിക്കണം, സമഗ്രമായ ഗവേഷണത്തിന് ശേഷമേ പ്രസ്താവനകൾ നടത്താവൂ." എന്നും ഓർമ്മിപ്പിച്ചു. ആർഎസ്എസ് നൽകിയ സംഭാവനകളെക്കുറിച്ച് രാഷ്ട്രത്തിന് അറിയാം, എന്നാൽ പ്രതിപക്ഷ നേതാക്കൾ മാത്രമാണ് അതിനെക്കുറിച്ച് അറിയാത്തതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷത്ത് നിന്ന് ആരായിരിക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന കാര്യത്തിൽ തർക്കം നടക്കുന്നുണ്ടെന്നായിരുന്നു മറുപടി. പ്രതിപക്ഷത്ത് നിന്ന് താനായിരിക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കമൽനാഥ് പ്രസ്താവന നടത്തിയതോടെ പലരുടെയും സ്വപ്നങ്ങളാണ് തകർന്നത്. കെസിആർ ആയാലും മംമ്താ ബാനർജിയായാലും അരവിന്ദ് കെജ്‌രിവാളായാലും എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടെന്നും ഷാനവാസ് ഹുസൈന്‍ പരിഹസിച്ചു.

അതിർത്തിയിൽ കേന്ദ്രം സൈന്യത്തിന് പിന്നിൽ

അതിർത്തിയിൽ കേന്ദ്രം സൈന്യത്തിന് പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കും ബിജെപി വക്താവ് മറുപടി നൽകി."രാഹുൽ ഗാന്ധിയുടെ പ്രസ്താവന വളരെ ദൗർഭാഗ്യകരമാണ്, അദ്ദേഹം അത്തരം ഭാഷ സംസാരിക്കരുത്. ഇത്തരത്തിലുള്ള ഭാഷ രാജ്യത്തിന്റെ സൈനികരുടെ മനോവീര്യം കുറയ്ക്കുന്നു. നമ്മുടെ സൈനികർ ഏത് രാജ്യത്തിനും ഉത്തരം നൽകാൻ കഴിവുള്ളവരാണ്. അദ്ദേഹം രാഷ്ട്രത്തിലെ സൈനികരെ ബഹുമാനിക്കണം," അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഒരിഞ്ച് പോലും

"രാജ്യത്തിന്റെ ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യില്ല," ഇന്ത്യ-ചൈന അതിർത്തി തർക്കത്തെക്കുറിച്ച് ഷാനവാസ് ഹുസൈൻ പറഞ്ഞു. "മെഹബൂബ മുഫ്തി ഈ രാജ്യത്തെ അപമാനിക്കാൻ ഒഴികഴിവുകൾ സ്വീകരിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഒരു വ്യക്തിയും ഇന്ത്യൻ പതാക എടുക്കരുതെന്ന് അവർ ഒരിക്കൽ പറഞ്ഞിരുന്നു. എന്നിരുന്നാലും, സാഹചര്യം മാറി, അവർ പറഞ്ഞതിന് നേരെ വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജമ്മു കശ്മീരിലെ എല്ലാ വീടുകളിലും ഇന്ന് ത്രിവർണ്ണ പതാക അലയടിക്കുന്നു''- ബി ജെ പി നേതാവ് അഭിപ്രായപ്പെടുന്നു.

ജമ്മു കശ്മീരിൽ ജനങ്ങൾ അടിസ്ഥാന മൗലികാവകാശങ്ങൾ

ജമ്മു കശ്മീരിൽ ജനങ്ങൾ അടിസ്ഥാന മൗലികാവകാശങ്ങൾ ആസ്വദിക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം ''ആളുകൾക്ക് തൊഴിലും വൈദ്യുതിയും ലഭിക്കുന്നു, യുടിയിൽ റോഡുകൾ നിർമ്മിക്കുന്നു. മെഹബൂബ മുഫ്തിയും മറ്റുള്ളവരും വാക്പോരിന്റെ തിരക്കിലാണ്, അവരുടെ പ്രസ്താവനകൾ ഞങ്ങള്‍ ബി ജെ പിയെ ബാധിക്കില്ല," ബിജെപി വക്താവ് കൂട്ടിച്ചേർത്തു.

English summary
Modi again for the third time: 'There is no doubt that BJP will come to power again in 2024'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X