Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തത് പ്രധാനമന്ത്രിയെ, കിട്ടിയത് ഗ്യാസ് കുറ്റി

ദില്ലി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കൊതിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എഐസിസി സമ്മേളനം നല്‍കിയത് മൂന്ന് ഗ്യാസ് സിലിണ്ടറുകളെന്ന് നരേന്ദ്ര മോഡിയുടെ പരിഹാസം. ദില്ലിയില്‍ മൂന്ന് ദിവസമായി നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുമായി മോഡി രംഗത്തെത്തിയത്. വിദേശത്തേക്ക് കടത്തിയ കള്ളപ്പണം മുഴുവന്‍ തിരിച്ചു കൊണ്ടുവരുമെന്നും ഈ പണം രാജ്യ പുരോഗതിക്കായി ഉപയോഗിക്കുമെന്നും മോഡി വാഗ്ദാനം നല്‍കി.

രാഹുലിനെ രക്ഷിക്കാന്‍ വേണ്ടിയാണ് സോണിയ ഗാന്ധി അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാത്തത്. രാഹുല്‍ പറയുന്നത് എംപിമാര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക എന്നാണ്. ഒരു എംപി പോലും മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിട്ടില്ല- മോഡി പറഞ്ഞു.

Narendra Modi and Advani

കഴിഞ്ഞ അറുപത് വര്‍ഷം നിങ്ങള്‍ കോണ്‍ഗ്രസിനെ ഭരിക്കാന്‍ അനുവദിച്ചു. ഞങ്ങള്‍ക്ക് വെറും അറുപത് മാസം മാത്രം തന്നു നോക്കൂ. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് ഞങ്ങള്‍ കാണിച്ചു തരാം- ജനങ്ങളോടായി മോഡി പറയുന്നു.

ഓരോ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കമ്മിറ്റികള്‍ രൂപീകരിക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചെയ്യുന്നത്. ഞങ്ങള്‍ക്ക് കമ്മിറ്റികളല്ല പ്രധാനം ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. നല്ല ഭരണം ഉറപ്പ് തരാന്‍ തങ്ങള്‍ക്കാകുമെന്നും മോഡി പറഞ്ഞു. തങ്ങളുടെ ഭരണം പണക്കാര്‍ക്ക് വേണ്ടിയുള്ളതാകില്ല, പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാകുമെന്നും മോഡി പറഞ്ഞു.

കോണ്‍ഗ്രസ് ഇപ്പോള്‍ അവരുടെ പാര്‍ട്ടിയെ സംരക്ഷിക്കാനാണ് നോക്കുന്നത്. എന്നാല്‍ തങ്ങള്‍ രാജ്യത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ സ്ഥിതി പരിതാപകരമാണ്. എല്ലായിടത്തും അഴിമതിയാണ്. രാജ്യത്ത് മികച്ച ഭരണമോ ഭരണ കര്‍ത്താക്കളോ ഇല്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും മോഡി പറഞ്ഞു. ഇത്രയും കാലം കണ്ടത് പോലെ ആകില്ല, വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+