കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇഫക്ട് സത്യം, പൊട്ടിമുളച്ചത് 2000 ശാഖകള്‍

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: രാജ്യത്ത് നരേന്ദ്ര മോദി ഇഫക്ട് ഇല്ലെന്ന് പറഞ്ഞ് നടക്കുന്നത് കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും മാത്രമായിരിക്കും. മോദി ഇഫക്ട് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയണമെങ്കില്‍ അടുത്തിടെ മാത്രം ഉദയം ചെയ്ത ചില ആര്‍എസ്എസ് ശാഖകളുടെ എണ്ണം മാത്രം എടുത്താല്‍ മതി.

നരേന്ദ്ര മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂടിയെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസം കൊണ്ട് 2000 ശാഖകളാണത്രെ മുളച്ച് പൊന്തിയത്.

Narendra Modi

നരേന്ദ്ര മോദി ദേശീയ നേതൃത്വത്തിലേക്ക് വന്നതിന് ശേഷം എബിവിപിയിലും യുവമോര്‍ച്ചയിലും ഒക്കെ അംഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് ബിജെപി വൃത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചന. 2013 ന്റെ അവസാനത്തില്‍ രാജ്യത്ത് 44,982 ആര്‍എസ്എസ് ശാഖകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 8,417 എണ്ണവും ഉത്തര്‍ പ്രദേശിലാണ്.

എന്നാല്‍ ആര്‍എസ്എസിന്റ സുവര്‍ണകാലം ഇതാണെന്നൊന്നും ധരിക്കേണ്ട. 2004 ല്‍ ആണ് ശാഖകള്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത്. അന്ന് 51,000 ആര്‍എസ്എസ് ശാഖകള്‍ രാജ്യത്തുണ്ടായിരുന്നു. പിന്നീട് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആര്‍എസ്എസിന്റെ ശക്തി ക്ഷയിച്ചു വരികയായിരുന്നു. പക്ഷേ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും അഴിമതി ആരോപണങ്ങള്‍ ഉയരുകയും ചെയ്തതോടെ ആര്‍എസ്എസ് ശാഖകള്‍ വീണ്ടും സജീവമായി. പിന്നെ മോദി കൂടി വന്നതോടെ ശാഖകളുടെ സുവര്‍ണ്ണകാലം തുടങ്ങി.

English summary
Modi effect: 2,000-odd RSS shakhas sprout in 3 months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X