കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം പോട്ടെ, മോദി ഒരു മുയലിനെപ്പോലും കൊണ്ടുവരില്ല!

Google Oneindia Malayalam News

പട്‌ന: വിദേശബാങ്കുകളില്‍ നിന്നും കള്ളപ്പണം പോയിട്ട് ഒരു മുയലിനെപ്പോലും കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്ന് ജെ ഡി യു നേതാവ് ശരദ് യാദവ്. കള്ളപ്പണം സംബന്ധിച്ച് രാജ്യത്തിന് നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കുകയാണ് സര്‍ക്കാരെന്നും മുന്‍ എന്‍ ഡി എ അധ്യക്ഷന്‍ കൂടിയായ യാദവ് കുറ്റപ്പെടുത്തി. മോദി വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് യാദവിന്റെ പാര്‍ട്ടി എന്‍ ഡി എ വിട്ടത്.

കള്ളപ്പണം കൊണ്ടുവരാമെന്ന് മോദി സര്‍ക്കാര്‍ രാജ്യത്തെ വൃഥാ സ്വപ്‌നം കാണിക്കുകയാണ്. ഒരിക്കലും ഇത് നടക്കാന്‍ പോകുന്നില്ല. കള്ളപ്പണം പോയിട്ട് വിദേശത്ത് നിന്നും ഒരു മുയലിനെ പോലും പിടിച്ചുകൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് കഴിയില്ല - യാദവ് കളിയാക്കി. ആകാശത്ത് നക്ഷത്രത്തെ പിടിച്ചുകൊണ്ടുവരാം എന്ന് വരെ ഇവര്‍ പറയും. എന്നാല്‍ എപ്പോഴാണെന്നോ എങ്ങനെയാണെന്നോ പറയില്ല.

എന്‍ ഡി എയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടു വരിക എന്നത്. എന്നാല്‍ ഇത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്നാണ് ശരദ് യാദവ് പറയുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ 627 കള്ളപ്പണക്കാരുടെ പട്ടിക സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

nitish-kumar-latest

മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്പര്‍ക്ക് യാത്രയുടെ ഭാഗമായി ദില്ലിയില്‍ നിന്നും പട്‌നയിലെത്തിയതായിരുന്നു ശരദ് യാദവ്. നവംബര്‍ 13 നാണ് നിതീഷ് കുമാര്‍ നയിക്കുന്ന സമ്പര്‍ക്ക് യാത്ര. നിതീഷ് കുമാറും ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് യാദവ് മറുപടി പറഞ്ഞില്ല. തനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു ഇക്കാര്യം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇദ്ദേഹം മറുപടി പറഞ്ഞത്.

English summary
Janata Dal United President Sharad Yadav said the dream Narendra Modi government weaving before the nation on bringing back illegal money stashed in foreign banks would never be fulfilled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X